കേരള സ്റ്റേറ്റ് ബാർബർ-ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ എറണാകുളം ജില്ലാ വാർഷിക ജനറൽബോഡി ആലുവയിൽ നടത്തി

 

എറണാകുളം : കേരള  സ്റ്റേറ്റ് ബാർബർ-ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ (കെ എസ് ബി എ )എറണാകുളം ജില്ലാ വാർഷിക ജനറൽ ബോഡി ആലുവ സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടത്തി.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ എൻ അനിൽ ബിശ്വാസ് അധ്യക്ഷനായി,ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കെ ശശി അനുശോചന പ്രമേയം അവതരിപ്പിച്ചു, ജില്ലാ ജോയിന്റ് സെക്രട്ടറി എൻ കെ ഗിരീഷ് സ്വാഗത പ്രസംഗം നടത്തി,സംസ്ഥാന പ്രസിഡന്റ് ഇ. എസ്. ഷാജി യോഗം ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി എസ് മോഹനൻ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി കെ എ ശശി പ്രവർത്തന റിപ്പോർട്ടും,ജില്ലാ ട്രഷറർ എം ജെ അനു വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ ടി വി സുബ്രഹ്മണ്യൻ, മുൻ സംസ്ഥാന പ്രസിഡന്റ് കെ ഇ ബഷീർ,ബാർബർ ബ്യൂട്ടീഷ്യൻസ് ജില്ലാ സഹകരണ സംഘം സെക്രട്ടറി പി കെ ബാബു, ജില്ലാ വൈസ് പ്രസിഡന്റു മാരായ പി എൻ വേണു,കെ.കെ രവി എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ബാർബർ ബ്യൂട്ടീഷ്യൻസ് അംഗംങ്ങളായ ബിന്ദു ഗിരീഷ്,കൊച്ചുത്രേസ്യ നിഷിൽ,രാജേഷ് കുഞ്ഞുമോൻ, എൽ.എൽ ബി ബിരുദം കരസ്ഥമാക്കിയ ബാർബർ ബ്യൂട്ടീഷ്യൻ തൊഴിലാളി അഡ്വ എ ആർ സുമേഷിനെയും യോഗം ആദരിച്ചു.പ്രമുഖ ഇൻഷുറൻസ് കമ്പനിയായ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയും ബ്രോക്കിങ്ങ് ഏജൻസിയായ എയിംസ് ആയി ചേർന്നു ജില്ലയിലെ മുഴുവൻ തൊഴിലാളികൾക്കും കുറഞ്ഞ പ്രീമിയത്തിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുന്നതിനും യോഗം തീരുമാനിച്ചു.എയിംസ് മാനേജിങ് ഡയറക്ടർ വിശ്വനാഥൻ ഒടാട്ട് യോഗത്തിൽ പങ്കെടുത്തു ക്‌ളാസ് നൽകി.ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.രവി നന്ദിപ്രസംഗം നടത്തി.

Back to top button
error: Content is protected !!