കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ നേതൃക്യാമ്പ്: സംഘാടക സമിതി രൂപീകരിച്ചു.

മൂവാറ്റുപുഴ: ജനുവരി 10, 11 തീയതികളില്‍ മൂവാറ്റുപുഴയില്‍ വച്ച് ചേരുന്ന കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ നേതൃക്യാമ്പിന്റെ സംഘാടക സമിതി രൂപീകരിച്ചു. 51 അംഗ സമിതിയാണ് രൂപീകരിച്ചത്. രൂപീകരണ യോഗം സി.പി.ഐ. മണ്ഡലം സെക്രട്ടറി ജോളി പൊട്ടക്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി. ബ്രഹ്മ ഗോപാലന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.ശ്രീകുമാര്‍, ജില്ലാ സെക്രട്ടറി സുഭാഷ് മാത്യു, വൈസ് പ്രസിഡന്റ് സി.എ. അനീഷ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എസ്.കെ.എം. ബഷീര്‍, ഹുസൈന്‍ പതുവന, സംസ്ഥാന കമ്മിറ്റിയംഗം കെ.കെ.ശ്രീജേഷ്, മഹിളാസംഘം സംസ്ഥാന കൗണ്‍സില്‍ അംഗം സീന ബോസ, മണ്ഡലം സെക്രട്ടറി ഗോകുല്‍ രാജന്‍് തുടങ്ങിയവര്‍ പ്രസംഗിച്ചു. മുഖ്യ രക്ഷാധികാരിയായി സി.പി.ഐ ജില്ലാ സെക്രട്ടറി കെ.എന്‍ ദിനകരനേയും രക്ഷാധികാരികളായി എന്‍. അരുണ്‍ , ബാബുപോള്‍ , എല്‍ദോ എബ്രാഹം, കെ.എ. നവാസ്, പി.കെ.ബാബുരാജ് എന്നിവരേയും, ചെയര്‍മാനായി ജോളി പൊട്ടയ്ക്കനേയും ജനറല്‍ കണ്‍വീനറായി സുഭാഷ് മാത്യൂവിനേയും തെരഞ്ഞെടുത്തു.

Back to top button
error: Content is protected !!