കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ മേഖല സമ്മേളനം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: അച്ചടിയുടെ അനന്ത സാധ്യതകളും നന്മകളും ഉപഭോക്താക്കളില്‍ എത്തിക്കാന്‍ ആഹ്വാനം ചെയ്ത് കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍. സര്‍ക്കാരിന്റെ പേപ്പര്‍ലെസ് പോളിസിയും സോഷ്യല്‍ മീഡിയയുടെ അതിപ്രസരവും മൂലം വന്‍ തോതില്‍ തൊഴില്‍ നഷ്ടം സംഭവിച്ചത് പ്രിന്റിംഗ് മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് സമ്മേളനം വിലയിരുത്തി. വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറി ഏറ്റെടുത്തു കെപിപിഎല്‍ രൂപീകരിച്ച് പേപ്പര്‍ നിര്‍മാണം ആരംഭിച്ച കേരള സര്‍ക്കാരിനെ സമ്മേളനം അനുമോദിക്കുകയും, അച്ചടി മേഖലയ്ക്ക് ആവശ്യമായ മാപ്ലിത്തോ പേപ്പറിന്റെ നിര്‍മാണം ആരംഭിക്കാന്‍ വൈകുന്നതില്‍ സമ്മേളനം ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. വൈസ്‌മെന്‍ സെന്ററില്‍ ചേര്‍ന്ന മേഖല സമ്മേളനം ജില്ല പ്രസിഡന്റ് ബിനു പോള്‍ ഉദ്ഘടനം ചെയ്തു. മേഖല പ്രസിഡന്റ് ബേബി മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ എ.ആര്‍. മനോജ് കുമാര്‍, ജില്ല വൈസ് പ്രസിഡന്റ് ബിനു വി. മാത്യു, പ്രസിഡന്റ് പി.ജി. അനില്‍കുമാര്‍, മേഖല വൈസ് പ്രസിഡന്റ് ഇ.ജെ. മനോജ്, ഇ.വി.രാജന്‍, എന്‍.കെ. പുരുഷോത്തമന്‍ നായര്‍, കെ.വി. പൗലോസ്, പി.ആര്‍. രാജു. കെ.എ. സിറാജ്, കെ.ആര്‍. അരുണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.ജി. അനില്‍കുമാര്‍-പ്രസിഡന്റ്, കെ.ആര്‍. അരുണ്‍ -സെക്രട്ടറി, സനോജ് വാസു-ട്രഷറര്‍ എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

 

Back to top button
error: Content is protected !!