കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ മൂവാറ്റുപുഴ മേഖലാ സമ്മേളനം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ മേഖലാ സമ്മേളനം ഉണ്ണീസ് ബേക്കറി ഹാളില്‍ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ബിനു പോള്‍  ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി.ജി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി അരുണ്‍ കെ.ആര്‍ വാര്‍ഷിക റിപ്പോര്‍ട്ടും, മേഖല ട്രഷറര്‍ സനോജ് വാസു വാര്‍ഷിക കണക്കും അവതരിപ്പിച്ചു. എസ്എസ്എല്‍സി, പ്ലസ് 2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് ചടങ്ങില്‍ വിതരണം ചെയ്തു. ജില്ല ഡയറടക്ടറി കവര്‍ ഡിസൈന്‍ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ പെന്‍സില്‍ ഗ്രാഫിക്‌സ് പ്രദീപ് എം.ആറിനെ യോഗത്തില്‍ ആദരിച്ചു. ജില്ലാ ട്രഷറര്‍ അനില്‍ ഞാളുമഠം, ജില്ല വൈസ് പ്രസിഡന്റ് എന്‍ കെ പുരുഷോത്തമന്‍ നായര്‍ സംസ്ഥാന കമ്മിറ്റി അംഗം ബിനു വി മാത്യു, മേഖല വൈസ് പ്രസിഡന്റ് സിജു തോമസ്,മേഖല നിരീക്ഷകന്‍ കെ.എം വിനോയ്, കെ.വി പൗലോസ്, പ്രശാന്ത് എം.ആര്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!