ആന്റണി ജോണ്‍ എംഎല്‍എക്ക് നിവേദനം നല്‍കി കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍

 

പോത്താനിക്കാട് :കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍ പ്രാദേശിക പത്രപ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആന്റണി ജോണ്‍ എംഎല്‍എക്ക് നിവേദനം നല്‍കി.
ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുക, ജില്ലാതല അക്രഡിറ്റേഷന്‍ ലഭ്യമാക്കുക, പ്രാദേശിക പത്ര പ്രവര്‍ത്തകരുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കുക, ആരോഗ്യ സുരക്ഷാ പദ്ധതിയും, 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തുക, പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമീഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു നിവേദനം. അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നിവേദനം ആന്റണി ജോണ്‍ എംഎല്‍എക്കും മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കും അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം എല്‍ദോസ് കണ്ണാപറമ്പന്‍ കൈമാറി.പോത്താനിക്കാട് പ്രസ് ക്ലബ് പ്രസിഡന്റും അസോസിയേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ അനില്‍ അബ്രഹാം, പ്രസ് ക്ലബ് സെക്രട്ടറിയും അസോസിയേഷന്‍ ജില്ലാ ട്രഷററുമായ പോള്‍ സി ജേക്കബ്, കെഎ യൂസുഫ് എന്നിവര്‍ പങ്കെടുത്തു. അസോസിയേഷന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുമെന്ന് ആന്റണി ജോണ്‍ എംഎല്‍എ പറഞ്ഞു.

Back to top button
error: Content is protected !!