രക്ഷാകര്‍ത്താക്കള്‍ക്ക് കുരുക്ക്: ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ പണിപാളും

കോതമംഗലം: പ്രായപൂര്‍ത്തിയാകതെ വാഹനമോടിച്ച കേസില്‍ 15 പേര്‍ പിടിയില്‍. റൂറല്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പ്രത്യേക വാഹന പരിശോധനയിലാണ് പ്രായപൂര്‍ത്തിയാകതെ വാഹനമോടിച്ച പതിനഞ്ച് പേരെ പിടിച്ചത്. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലായിരുന്നു സ്‌പെഷല്‍ ഡ്രൈവ് നടത്തിയത്. നിയമലംഘനം നടത്തി വാഹനം ഓടിച്ചതിന് എഴുപത്തിയഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അറുപത്തിയഞ്ച് പേര്‍ക്ക് പിഴചുമത്തി. ലൈസന്‍സില്ലതെ വാഹനമോടിച്ച ഇരുപതു പേര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. നമ്പര്‍ പ്ലേറ്റില്ലാതെയും, മടക്കി വച്ചും യാത്ര ചെയ്ത നാല്‍പത് വാഹന ഉടമകള്‍ക്കെതിരെനടപടിയെടുത്തു. പ്രായപൂര്‍ത്തിയാകാതെ വാഹനമോടിച്ചവരുടെ രക്ഷകര്‍ത്താക്കള്‍ക്കെതിരെ നടപടി സ്വീകരിക്കും. റൂറല്‍ ജില്ലയില്‍ മുപ്പത്തിനാല് സ്റ്റേഷന്‍ പരിധിയിലും പ്രത്യേക സ്‌ക്വാഡ് രൂപികരിച്ചാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളാലും തുടരും.

 

 

Back to top button
error: Content is protected !!