വാ​ട്സ്ആ​പ്പ് സ്റ്റാ​റ്റ​സ് വഴിയുള്ള ത​ട്ടി​പ്പിന് സാധ്യത സം​ബ​ന്ധി​ച്ചു മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പോ​ലീ​സ്

മൂവാറ്റുപുഴ :സ്റ്റാ​റ്റ​സി​ലൂ​ടെ ദി​വ​സ​വും 500 രൂ​പ വ​രെ നേടാൻ അ​വ​സ​രം എ​ന്ന രീ​തി​യി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ടുകളുടെ വിവരങ്ങൾ തട്ടിയെടുത്ത് പ​ണം അപഹരിക്കാൻ ശ്രമം നടക്കുന്നതായി മുന്നറിയിപ്പ് നൽകി കേ​ര​ള പോ​ലീ​സ്.

ഇന്നലെ മുതൽ നിരവധി ആളുകൾ സ്റ്റാ​റ്റ​സി​ലൂ​ടെ ദി​വ​സ​വും 500 രൂ​പ വ​രെ സമ്പാദിക്കാം എ​ന്ന രീ​തി​യി​ൽ വാ​ട്സ് ആ​പ്പി​ലൂ​ടെ ഷെ​യ​ർ ചെ​യ്യു​ന്നുണ്ടായിരുന്നു. ഇത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടപ്പോൾ ആണ് ഇതിനെ സംബന്ധിച്ചു ഔദ്യോഗിക വിശദീകരണവുമായി പോലീസ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. സ്‌റ്റാ​റ്റ​സി​നൊ​പ്പം ന​ൽ​കി​യി​രി​ക്കു​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്താ​ൽ ഒ​റ്റ പേ​ജു​ള്ള ഒ​രു വെ​ബ്സൈ​റ്റി​ലേ​ക്കാ​ണ് പോ​യിരുന്നത്.പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ പ​ര​സ്യ​ങ്ങ​ൾ വാ​ട്സ്ആ​പ്പി​ൽ സ്റ്റാ​റ്റ​സാ​യി പോ​സ്റ്റ് ചെ​യ്താൽ ഒ​രു സ്റ്റാ​റ്റ​സി​ന് 10 മു​ത​ൽ 30 രൂ​പ​ വ​രെ ല​ഭി​ക്കു​മെ​ന്നും വാ​ട്സ്ആ​പ്പി​ലൂ​ടെ മാ​ത്രം 500 രൂ​പ നേ​ടാ​മെ​ന്നു​മാ​ണ് പ്രചരണം.ഇ​തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ ആളുകളുടെ ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേ​ഖ​രി​ച്ചു ത​ട്ടി​പ്പു​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​നുള്ള സാധ്യത പോലീസ് ചൂണ്ടികാട്ടുന്നു. ഇ​ത്ത​രം വ്യാജ പ്രചരണങ്ങൾക്കും തട്ടി​പ്പു​ക​ൾ​ക്കെ​തി​രെ ജനങ്ങൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും പോ​ലീ​സ് അറിയിച്ചു.

https://www.facebook.com/124994060929425/posts/3280563425372457/

Back to top button
error: Content is protected !!