കേരള പോലീസ് അസോസിയേഷന്‍ എറണാകുളം റൂറല്‍ ജില്ലാ കമ്മിറ്റി: ലോക പരിസ്ഥിതി ദിനം ആചരിച്ചു

കൊച്ചി: കേരള പോലീസ് അസോസിയേഷന്‍ എറണാകുളം റൂറല്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അന്തര്‍ദേശീയ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി കളമശ്ശേരി ഡിഎച്ച്ക്യു ക്യാമ്പില്‍ പരിസര ശുചീകരണവും, ഫലവൃക്ഷതൈകളുടെ നടീലും നടത്തി. എറണാകുളം ജില്ല എഡിഎസ്പി ചാര്‍ജ് വഹിക്കുന്ന ഡിസിബി ഡിവൈഎസ്പി ജില്‍സന്‍ മാത്യു വൃക്ഷത്തൈനട്ട് ഉദ്ഘാടനം ചെയ്തു.വിവിധ ഇനം മാവ്, തെങ്ങ്, റംമ്പുട്ടാന്‍, പേര, പ്ലാവ്, ചാമ്പ, മംഗസ്റ്റിന്‍ തുടങ്ങിയ ഫലവൃക്ഷ തൈകളാണ് ക്യാമ്പില്‍ നട്ടത്. തുടര്‍ന്ന് ചേര്‍ന്ന പരിസ്ഥിതി ദിനാഘോഷ ബോധവല്‍ക്കരണ യോഗത്തില്‍ കെപിഎ ജില്ലാ പ്രസിഡന്റ് പി.എ ഷിയാസ് അധ്യക്ഷത വഹിച്ചു. ജില്‍സന്‍ മാത്യു, ജെ.ഷാജിമോന്‍, ബിജു പി.ആര്‍, ടി.ടി ജയകുമാര്‍, സെബി സി.ജെ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!