കേരള പോലീസ് അസോസിയേഷന്‍ എറണാകുളം റൂറല്‍ ജില്ലാ കമ്മിറ്റി: ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

കൊച്ചി: കേരള പോലീസ് അസോസിയേഷന്‍ എറണാകുളം റൂറല്‍ ജില്ലാ കമ്മിറ്റിയുടെ മുപ്പത്തിയെട്ടാമത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. കോട്ടപ്പടി ഷട്ടില്‍ ബാഡ്മിന്‍ അക്കാദമിയില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റ് പഞ്ചായത്ത് പ്രസിഡന്റ് മിനിഗോപി ഉദ്ഘാടനം ചെയ്തു.ജില്ലാ സമ്മേളന സ്വാഗതസംഘം ചെയര്‍മാന്‍ എം.എം അമ്പിളി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കെപിഎ ജില്ലാ പ്രസിഡന്റ് പി.എ ഷിയാസ്, സെക്രട്ടറി ടി.ടി ജയകുമാര്‍, ജോയിന്റ് സെക്രട്ടറി ആത്മന്‍, കെപിഒഎ ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്‌ഐ രാജേന്ദ്രന്‍, എഎസ്‌ഐ സിറാജ് ഫരീദ്, കെപിഎ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അബു നൗഫല്‍, കെ.കെ സാബു,ഷട്ടില്‍ ബാഡ്മിന്റന്‍ മത്സരങ്ങളുടെ ചുമതലിക്കുന്ന എബിന്‍, ബിഥുന്‍, നിതിന്‍, തുടങ്ങിയവര്‍ പങ്കെടുത്തു. എറണാകുളം റവന്യൂ ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ നിന്നായി മുപ്പതോളം ടീമുകള്‍ മാറ്റുരച്ചു.

Back to top button
error: Content is protected !!