കേരള പോലീസ് അസോസിയേഷന്‍ 38-ാമത് എറണാകുളം റൂറല്‍ ജില്ല സമ്മേളനം ബുധനാഴ്ച

മൂവാറ്റുപുഴ: കേരള പോലീസ് അസോസിയേഷന്‍ 38-ാമത് എറണാകുളം റൂറല്‍ ജില്ല സമ്മേളനം ബുധനാഴ്ച മൂവാറ്റുപുഴ ടൗണ്‍ ഹാളില്‍ ചേരും. രാവിലെ 8.30ന് പതാക ഉയര്‍ത്തല്‍ തുടര്‍ന്ന് റൂറല്‍ ജില്ല പോലീസ് മേധാവി വൈഭവ് സക്‌സേന ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ പി.പി എല്‍ദോസ് മുഖ്യ അതിഥിയാകും. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍ ബിജു മുഖ്യപ്രഭാഷണം നടത്തും.

സംസ്ഥാന പ്രസിഡന്റ് എസ്.ആര്‍ ഷിനോദാസ് സംഘടന റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈകിട്ട് നാലിന് വടംവലി പഞ്ചഗുസ്തി മത്സരങ്ങള്‍. ആറിന് ചേരുന്ന സാംസ്‌കാരിക സായാഹ്നം കേരള ടൂറിസം വകുപ്പ് ഡയറക്ടര്‍ പി.ബി നൂഹ് ഉദ്ഘാടനം ചെയ്യും. സിനിമ താരം വിഷ്ണു ഉണ്ണികൃഷ്ണന്‍ വിശിഷ്ട അതിഥിയാകും. എഡിഎസ്പി ഇന്‍ ചാര്‍ജ് ജില്‍സണ്‍ മാത്യു മുഖ്യപ്രഭാഷണം നടത്തും.

 

 

Back to top button
error: Content is protected !!