കേരള എൻ.ജി.ഒ. യൂണിയൻ കൂട്ടധർണ്ണയും യൂണിറ്റുകളിൽ പ്രകടനവും സംഘടിപ്പിച്ചു.

 

മൂവാറ്റുപുഴ: കേരള എൻ.ജി.ഒ. യൂണിയൻ കൂട്ടധർണ്ണയും യൂണിറ്റുകളിൽ പ്രകടനവും സംഘടിപ്പിച്ചു. ഇന്ന് (വ്യാഴം) 11 മണിക്ക് മൂവാറ്റുപുഴ മുനിസിപ്പൽ ടൗൺ ഹാളിന് മുന്നിൽ നടന്ന കൂട്ടധർണ്ണ യുണിയൻ സംസ്ഥാന കമ്മറ്റി അംഗം ജി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ അണിനിരക്കുക, പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കുക, എല്ലാവർക്കും പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക, ജനോന്മുഖ സിവിൽ സർവ്വീസിനായുളള പ്രവർത്തനം ശക്തിപ്പെടുത്തുക, വർഗീയതയെ ചെറുക്കുക, ഫെഡറലിസം ശക്തിപ്പെടുത്തുക കേരളത്തോടുളള കേന്ദ്ര അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ സംഘടിപ്പിച്ചത്. യൂണിയൻ മൂവാറ്റുപുഴ എരിയാ പ്രസിഡൻറ് കെ.കെ. സുശീല അധ്യക്ഷത വഹിച്ചു. എരിയാ സെക്രട്ടറി ടി.വി. വാസുദേവൻ സ്വാഗതം ആശംസിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എസ്. ഉദയൻ, കെ.എം. മുനീർ, എന്നിവർ ധർണ്ണ അഭിവാദ്യം ചെയ്ത് സംസാരിച്ചു. എരിയാ വൈസ് പ്രസിഡൻ്റ് കെ.എസ്. സുരേഷ് നന്ദി രേഖപ്പെടുത്തി.

Back to top button
error: Content is protected !!