മൂവാറ്റുപുഴയില്‍ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ ആരംഭിക്കണം: കേരള എന്‍ജിഒ യൂണിയന്‍

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ ആരംഭിക്കണമെന്ന് കേരള എന്‍ജിഒ യൂണിയന്‍ മൂവാറ്റുപുഴ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിയ്ക്കണമെന്നും, ആയവന ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് കെട്ടിടവും സ്ഥലവും ലഭ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുന:പരിശോധന റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടി സ്വീകരിക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിയ്ക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.വി ശശിധരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.കെ സുശീല അധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി ടി.വി വാസുദേവന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പി.വി രവീന്ദ്രനാഥ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. യൂണിയന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ സുനില്‍ കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗം രാജമ്മ രഘു എന്നിവര്‍ പങ്കെടുത്തു. 38 അംഗ ഏരിയ കമ്മിറ്റിയേയും ഏഴംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു. ഭാരവാഹികള്‍ കദീജ മൊയ്തീന്‍ (പ്രസിഡന്റ്), കെ എം മക്കാര്‍, അനു ജെയിംസ് (വൈസ് പ്രസിഡന്റുമാര്‍) ടിവി വാസുദേവന്‍ (സെക്രട്ടറി), അരുണ്‍ സണ്ണി, ബേസില്‍ സി മാത്യു (ജോയിന്റ് സെക്രട്ടറിമാര്‍), പി വി രവീന്ദ്രനാഥ് (ട്രഷറര്‍).

 

 

Back to top button
error: Content is protected !!