കേരള എന്‍ജിഒ യൂണിയന്‍ മൂവാറ്റുപുഴ ഏരിയ സമ്മേളനം നടത്തി

മൂവാറ്റുപുഴ: ആര്‍ഡിഒ ഓഫീസ്, ജില്ലാ ട്രഷറി, സബ് ട്രഷറി, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് തുടങ്ങിയ പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കണമെന്ന് കേരള എന്‍ജിഒ യൂണിയന്‍ മൂവാറ്റുപുഴ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ജീവനക്കാരും പെന്‍ഷന്‍കാരും പൊതുജനങ്ങളും ദിവസം ആയിരത്തോളം പേര്‍ വന്നുപോകുന്നസിവില്‍ സ്റ്റേഷന്റെ ശൗചാലയം അറ്റകുറ്റപണികള്‍ നടത്തണം. ജനങ്ങള്‍ക്കായി കാത്തിരിപ്പ് കേന്ദ്രമുള്‍പ്പെടെ നവീകരിച്ച് ജനസൗഹൃദമാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യൂണിയന്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി വി ഏലിയാമ്മ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ കെ സുശീല അധ്യക്ഷയായി. എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം രാജമ്മ രഘു, ജില്ലാ സെക്രട്ടറി കെ എ അന്‍വര്‍ പി പി സുനില്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെഎം മുനീര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍:
കെ കെ സുശീല (പ്രസിഡന്റ്) ഖദീജ മൊയ്തീന്‍, കെ എം മക്കാര്‍ (വൈസ് പ്രസിഡന്റ്മാര്‍) ടി വി വാസുദേവന്‍ (സെക്രട്ടറി)ബേസില്‍ സി മാത്യു,അരുണ്‍ സണ്ണി (ജോയിന്റ് സെക്രട്ടറിമാര്‍) പി വി രവീന്ദ്രനാഥ് (ട്രഷറര്‍)

 

Back to top button
error: Content is protected !!