മണിമലക്കുന്ന് ടി. എം ജേക്കബ് മെമ്മോറിയൽ ഗവണ്മെന്റ് കോളേജിലെ എൻ.സി.സി സബ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിച്ചു.

മൂവാറ്റുപുഴ : മണിമലക്കുന്ന് ടി. എം ജേക്കബ് മെമ്മോറിയൽ ഗവണ്മെന്റ് കോളേജിലെ എൻ.സി.സി സബ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 75-ആം സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിച്ചു.അസോസിയേറ്റ് എൻ.സി.സി ഓഫീസർ Lt. ഡോ . റോജി ജെ കുന്നത്തിന്റെ നേതൃത്വത്തിലാണ് കോളേജ് സെമിനാർ ഹാളിൽ സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിച്ചത്. 18(K) BN ന്റെ കീഴിലുള്ള വിദ്യാലയങ്ങളിൽ നിന്നും,കോളേജുകളിൽ നിന്നും മത്സരാർഥികൾ പങ്കെടുത്തു. ഒന്നാം സ്ഥാനം സെന്റ് ജോസഫ് എച്ച്. എസ് പിറവം ” 1001രൂപ ” , രണ്ടാം സ്ഥാനം ന്യൂമാൻ കോളേജ് തൊടുപുഴ ” 501″ രൂപ ,മൂന്നാം സ്ഥാനം എം.ടി . എം എച്ച് . എസ് പാമ്പാക്കുട ” 301 ” രൂപ എന്നീങ്ങനെ കരസ്തമാക്കി.വിജയികൾക്ക് A.N.O Lt. ഡോ.റോജി ജെ കുന്നത്ത് സമ്മാനദാനം നിർവഹിച്ചു. സീനിയർ അണ്ടർ ഓഫീസർ ശ്രീഹരി സാജു നന്ദി രേഖപ്പെടുത്തി.

Back to top button
error: Content is protected !!