ക്ഷീര കർഷക ധനസഹായത്തിന് അപേക്ഷ ക്ഷണിക്കുന്നു…….

മൂവാറ്റുപുഴ: സംസ്ഥാന സർക്കാരിന്റെ റീബിൽഡ് കേരളം പദ്ധതിയിൽ 2020-21 പദ്ധതിയിൽ ഉൾപ്പെടുത്തി മൃഗസംരക്ഷണ വകുപ്പ് മുഖേന എറണാകുളം ജില്ലയിൽ 2020-21 സാമ്പത്തിക

വർഷത്തിൽ പശു വിതരണം, കന്നുകുട്ടി വിതരണം, ശുചിത്വമുള്ള തൊഴുത്ത് നിർമ്മാണത്തിന്
ധനസഹായം, കാലിത്തീറ്റ സബ്സിഡി സ്കീം, വാണിജ്യതലത്തിൽ പ്രവർത്തിക്കുന്ന കന്നുകാലി
ഫാമുകളിൽ യന്ത്രങ്ങൾ സ്ഥാപിക്കുന്നതിന് ധനസഹായം, തീറ്റപ്പുൽകൃഷി വികസനം, ആടു
വളർത്തൽ, അടുക്കളമുറ്റം കോഴിവളർത്തൽ , പന്നി വളർത്തൽ, താറാവ് വളർത്തൽ
കന്നുകുട്ടി പരിപാലനത്തിനായി കാലിത്തീറ്റ സബ്സിഡി സ്കീം, എന്നിങ്ങനെ 11 പദ്ധതികൾ
നടപ്പിലാക്കുന്നു.
2018-ലെ പ്രളയത്തിനു ശേഷമുള്ള പുനരുജ്ജീവന പാക്കേജ് എന്ന രീതിയിൽ പ്രസ്തുത
പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച സ്ഥലങ്ങളിൽ പ്രളയക്കെടുതി അനുഭവിച്ച
കർഷകർക്കുള്ള പദ്ധതിയായാണ് ഈ സ്കീമുകളെല്ലാം വിഭാവനം ചെയ്തിരിക്കുന്നത്
പ്രളയത്തിൽ പക്ഷി മൃഗാദികളോ, തൊഴുത്തോ നഷ്ടപ്പെട്ടതിന്, മൃഗസംരക്ഷണ വകുപ്പിൽ നിന്നാ, റവന്യൂ
വകുപ്പിൽ നിന്നോ എസ്.സി.ആർ.എഫ് മാനദണ്ഡങ്ങൾ പ്രകാരം ധനസഹായം ലഭിച്ച കർഷകർക്കാണ്.
ഈ പദ്ധതിയുടെ ആനുകൂല്യത്തിന് പ്രഥമ പരിഗണന . പഞ്ചായത്ത് പ്രസിഡന്റ്. വികസനകാര്യ
സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ, പദ്ധതി നിർവ്വഹണോദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന
കമ്മിറ്റിയാണ് പ്രളയ ധനസഹായം ലഭിച്ച വ്യക്തിയാണോ എന്ന് പരിശോധിച്ച്
ഉറപ്പുവരുത്തി, ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. 2018-ലെ പ്രളയ ദുരിത ബാധിതരുട
അപേക്ഷകൾ ഇല്ലാത്ത സാഹചര്യത്തിൽ മാത്രമേ മറ്റ് അപേക്ഷകരെ പരിഗണിക്കുകയുള്ളൂ.
ദാരിദ്രരേഖയ്ക്ക് താഴെയുള്ളവർക്കും ചെറുകിട കർഷകർക്കും വനിതകൾക്കും മുൻഗണന
നൽകുന്നു,
പദ്ധതി പ്രകാരം ലഭിക്കുന്ന പക്ഷിമൃഗാദികളെ മുന്ന് വർഷം വളർത്തികൊള്ളാമെന്ന് സമ്മതപത്ര കരാർ ഗുണഭോക്താക്കൾ സമർപ്പിക്കേണ്ടതുണ്ട്
മേൽപ്പറഞ്ഞ പദ്ധതികൾ മുഖേന അഞ്ഞൂറ് രൂപ മുതൽ പരമാവധി ഒരു ലക്ഷം രൂപ വരെ
ധനസഹായം അനുവദിക്കുന്നു. എറണാകുളം ജില്ലയിൽ പ്രളയ ദുരിതങ്ങൾക്ക് ഇരയായ
കർഷകരിൽ നിന്നും മേൽസൂചിപ്പിച്ച പദ്ധതികളുടെ ഗുണഭോക്താക്കളായി
തെരഞ്ഞെടുക്കുന്ന ഏഴായിരത്തിലധികം അപേക്ഷകർക്ക്
പദ്ധതിയുടെ
മാനദണ്ഡങ്ങളനുസരിച്ച് വിവിധ തോതിലുള്ള അനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.
2018-ലെ പ്രളയനാശനഷ്ടം വിലയിരുത്തി അനുബന്ധ റിപ്പോർട്ടുകൾ
അടിസ്ഥാനമാക്കി അനുയോജ്യമായ വിവിധ പദ്ധതികളുടെ ലഭ്യമായ യൂണിറ്റുകൾ ജില്ലയിലെ
എല്ലാ ഗ്രാമപഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും അനുസൃതമായി വിഭജിച്ച്
അനുവദിച്ച് മൃഗാശുപത്രികൾ മുഖേന നടപ്പിലാക്കുവാൻ ഭരണാനുമതി നൽകിക്കഴിഞ്ഞു.
ഓരോ മൃഗാശുപത്രികൾ നടപ്പാക്കുന്ന പദ്ധതികളുടെ വിശദവിവരങ്ങൾ അതാത്
മൃഗാശുപത്രികളിൽ പ്രദർശിപ്പിക്കുന്നതാണ്.
താൽപര്യമുള്ള 2018-ലെ പ്രളയ ദുരിതം അനുഭവിച്ച ക്ഷീരകർഷകർ
സുവർണ്ണാവസരം പരമാവധി പ്രയോജനപ്പെടുന്നതിനായി തിരിച്ചറിയൽ രേഖ, 2018-ലെ
പ്രളയത്തിന് ധനസഹായം ലഭിച്ചതിന്റെ രേഖ എന്നിവയുടെ പകർപ്പ് സഹിതം , തങ്ങളുടെ
പ്രദേശത്തെ മൃഗാശുപത്രികളുമായി ഉടൻ നേരിട്ട് ബന്ധപ്പെട്ട് നിശ്ചിത മാതൃകയിലെ
അപേക്ഷ വാങ്ങി ഉടൻതന്നെ സമർപ്പിക്കേണ്ടതാണ്….

Back to top button
error: Content is protected !!