കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നാളത്തെ ബ​ന്ദി​ന് പി​ന്തു​ണ ന​ൽകില്ല.കേരളത്തിൽ നാളെ കടകൾ തുറക്കും.

 

മൂവാറ്റുപുഴ: വെ​ള്ളി​യാ​ഴ്ച ഭാ​ര​ത് ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്ത് കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഓ​ള്‍ ഇ​ന്ത്യ ട്ര​ഡേ​ഴ്‌​സ്. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക, ജി​എ​സ്ടി​യി​ലെ സ​ങ്കീ​ർ​ണ​ത​ക​ൾ പ​രി​ഹ​രി​ക്കു​ക, പു​തി​യ ഇ ​വേ ബി​ൽ എ​ന്നി​വ​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.രാജ്യവ്യാപകമായി 40000 വ്യാ​പാ​ര സം​ഘ​ട​ന​ക​ൾ ബ​ന്ദി​ന് പി​ന്തു​ണ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഓ​ള്‍ ഇ​ന്ത്യ ട്ര​ഡേ​ഴ്‌​സ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ബ​ന്ദ് കേ​ര​ള​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചേ​ക്കി​ല്ല. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ബ​ന്ദി​ന് പി​ന്തു​ണ ന​ൽ​കി​ല്ലെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.ഇതിനാൽ കേരളത്തെ ബന്ദ് കാര്യമായി ബാധിക്കില്ല.മൂവാറ്റുപുഴയിലെ കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് മൂവാറ്റുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ അറിയിച്ചു.

Back to top button
error: Content is protected !!