കേരള വ്യാപാരി വ്യവസായി ഏകോപന സമതി യൂത്ത് വിംഗ് കോതമംഗലം നിയോജക മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു

കോതമംഗലം: കേരളാ വ്യാപാരി വ്യവസായി ഏകോപന സമതി യൂത്ത് വിംഗ് കോതമംഗലം നിയോജക മണ്ഡലം കണ്‍വെന്‍ഷനും, തെരഞ്ഞെടുപ്പും നടന്നു. ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ് ഉദ്്ഘാടനം ചെയ്തു.ഏകോപന സമതി നിയോജക മണ്ഡലം പ്രസിഡന്റ് ഇ.കെ സേവിയര്‍ ആധ്യക്ഷത വഹിച്ചു. വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് സുബൈദാ നാസര്‍ മുഖ്യ പ്രഭാക്ഷണം നടത്തി. യൂത്ത് വിംഗ്് ജില്ലാ പ്രസിഡന്റ് കെ.എസ് നിഷാദ് യോഗത്തില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പുതിയ ഭാരവാഹികളായി ഷംജല്‍ പുന്നേക്കൊട്ടയില്‍ (പ്രസിഡന്റ്), ബേബി പോള്‍ (സെക്രട്ടറി), ഇട്ടൂപ്പ് ഓലിയപുറം(ട്രഷറാര്‍), ജോയിന്റ് സെക്രട്ടറി മാഹുല്‍ അലിയാര്‍ വൈസ് പ്രസിഡന്റ് റെജി മാത്യു എന്നിവരെ തിരഞ്ഞെടുത്തു. യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി ശ്രീനാഥ് മംഗലത്ത്, ഇ.എം ജോണി, ജിജി ഏളുര്‍, മൈതീന്‍ ഇഞ്ചക്കുടി, റെന്നി പി വര്‍ഗീസ്, എല്‍ദോസ് വര്‍ഗീസ്എന്നിവര്‍ പ്രസംഗിച്ചു.

 

 

Back to top button
error: Content is protected !!