നിയമസഭാ തിരഞ്ഞെടുപ്പ്: വീഡിയോ ഗ്രാഫി ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

 

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പ് 2021 ൽ നിയോജക മണ്ഡലാടിസ്ഥാനത്തിൽ വിവിധ സ്ക്വാഡുകൾക്ക് വീഡിയോ ഗ്രാഫി ചെയ്യുന്നതിനായി വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ദിവസ വേതനനിരക്കിൽ മുദ്ര വച്ച കവറിൽ ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനിൽ വീഡിയോ ഗ്രാഫി ചെയ്യുവാൻ താല്പര്യമുള്ള നിയോജക മണ്ഡലത്തിൻ്റെ പേര് പരാമർശിച്ചിരിക്കണം. 25 ന് പകൽ മൂന്നിനു മുമ്പായി സമർപ്പിക്കണം. 27 ന് പകൽ 11ന് ഇലക്ഷൻ ഡപ്യൂട്ടി കളക്ടറുടെ ചേംബറിൽ തുറക്കും. സിഡികൾ തയ്യാറാക്കി നൽകുമ്പോൾ അവ്യക്തത ഉള്ളതായി തോന്നിയാൽ അത് നിരസിക്കുകയും വേതനം കുറവു വരുത്തുന്നതുമാണ്. സിഡികൾ അതാത് ദിവസം തന്നെ ബസപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറണം. നിശ്ചിത സമയം കഴിഞ്ഞും പോസ്റ്റിലും ലഭിക്കുന്ന ക്വട്ടേഷനുകൾ സ്വീകരിക്കില്ല. ക്വട്ടേഷൻ അനുവദിക്കുന്ന പക്ഷം ലഭിച്ചയാൾ ജില്ലാ ഇലക്ഷൻ ആഫീസറുമായി കരാറിൽ ഏർപ്പെടേണ്ടതും അന്തിമ വേതനത്തിൽ നിന്നും നിയമാനുസൃതി നികുതി സർക്കാരിലേക്ക് അടവാക്കുന്നതുമായിരിക്കും.

Back to top button
error: Content is protected !!