നിയമസഭാ തിരഞ്ഞെടുപ്പ്: അവലോകന യോഗം ചേർന്നു

 

എറണാകുളം: ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിനായി കേന്ദ്ര ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമീഷ്ണർ സുധീപ് ജെയ്ൻ്റ അധ്യക്ഷതയിൽ ഓൺലൈനായി അവലോകന യോഗം ചേർന്നു. ജില്ലാ കളക്ടർ എസ്.സുഹാസ് , കൊച്ചി സിറ്റി പോലീസ് കമീഷ്ണർ നാഗരാജു,
ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ഡപ്യൂട്ടി കളക്ടർ പി.എ.പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു. പോളിംഗ് ബൂത്തുകളുടെ സജ്ജീകരണങ്ങളും ആശയ വിനിമയ സംവിധാനങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. ആശയ വിനിമയ സംവിധാനമില്ലാത്ത കുട്ടമ്പുഴ പഞ്ചായത്തിലെ ഉൾപ്പടെ 14 ബൂത്തുകളിൽ പുതിയ ക്രമീകരണങ്ങൾ ഉൾപ്പെടുത്തുമെന്ന് കളക്ടർ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ
1000 വോട്ടർമാരിൽ കൂടുതലുള്ള ബൂത്തുകളിൽ ഉപ ബൂത്തുകൾ ഏർപ്പെടുത്താൻ കമീഷൻ നിർദ്ദേശിച്ചു. 80 വയസു കഴിഞ്ഞവർക്ക് തപാൽ വോട്ട് ഏർപ്പെടുത്തുന്നതും യോഗത്തിൽ ചർച്ച ചെയ്തു. മുഴുവൻ ബൂത്തുകളും ഭിന്നശേഷി സൗഹൃദമായിരിക്കണമെന്നും ഡപ്യൂട്ടി തിരഞ്ഞെടുപ്പ് കമീഷ്ണർ നിർദ്ദേശിച്ചു. ക്രമസമാധാന പാലനത്തിനുള്ള സംവിധാനങ്ങളും യോഗത്തിൽ വിലയിരുത്തി.

Back to top button
error: Content is protected !!