കേരള ജേര്‍ണലിസ്റ്റ്റ്റ്‌സ് യൂണിയന്‍ മൂവാറ്റുപുഴ മേഖല കമ്മിറ്റി വഞ്ചനാദിനം ആചരിച്ചു

 

മൂവാറ്റുപുഴ : പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കേരള ജേര്‍ണലിസ്റ്റ്റ്റ്സ് യൂണിയന്‍ നടത്തുന്ന വഞ്ചനാദിനാചരണം മൂവാറ്റുപുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നു. പ്രതിഷേധ യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സ്മിജന്‍ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ മേഖല പ്രസിഡന്റ് അബ്ബാസ് ഇടപ്പിള്ളി അധ്യക്ഷത വഹിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന യോഗത്തില്‍ അംഗങ്ങള്‍ക്കുള്ള ഐ.ഡി. കാര്‍ഡ് വിതരണം കെ.ജെ.യു. ജില്ലാപ്രസിഡന്റ് ലത്തീഫ് കുഞ്ചാട്ട് ഉദ്ഘാടനം ചെയ്തു. ആദ്യ കാര്‍ഡ് വിതരണം മൂവാറ്റുപുഴ മേഖല സെക്രട്ടറി നെല്‍സണ്‍ പനയ്ക്കലിന് കെ.സി. സ്മിജന്‍ നല്‍കി. യോഗത്തില്‍ സോഷ്യല്‍ മീഡിയ സ്റ്റേറ്റ് കണ്‍വീനര്‍ ബോബന്‍ വി. കിഴക്കേത്തറ, ലിഷ ബാബു, സംസ്ഥാന സമിതിയംഗം ശ്രീമൂലം മോഹന്‍ദാസ്, അനൂപ് പി.എസ്. ഗോകുല്‍ കൃഷ്ണന്‍, സന്തോഷ് കുമാര്‍, ജോര്‍ജ്ജുകുട്ടി, മനു, ലിനു പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!