കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ഓഫീസ് ഉദ്ഘാടനം നടത്തി

പോത്താനിക്കാട്: കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പോത്താനിക്കാട് യൂണിറ്റ് സമ്മേളനവും, ഓഫീസ് ഉദ്ഘാടനവും സംസ്ഥാന പ്രസിഡന്റ് ജി.ജയപാല്‍ നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് പി.എം.ജ ലാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സീമ സിബി മുഖ്യാതിഥിയായിരുന്നു. പഞ്ചായത്തംഗം സണ്ണി കാഞ്ഞിരത്തിങ്കല്‍, വിന്‍സെന്റ് മേക്കുന്നേല്‍, പത്മരവീന്ദ്രന്‍ നായര്‍, പി.സി.തങ്കപ്പന്‍, മാത്യു ആദായി, സന്തോഷ് തകിടിയില്‍, ജോയി വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!