കേരള എഞ്ചിനീയറിങ്ങ് എൻട്രൻസ് പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ 19ആം റാങ്കും നേടിയ അലീന പോളിനെ അനുമോദിച്ചു.

 

കോതമംഗലം: കേരള എഞ്ചിനീയറിങ്ങ് എൻട്രൻസ് പ്രവേശന പരീക്ഷയിൽ റാങ്ക് പട്ടികയിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ 19ആം റാങ്കും നേടി നാടിനു അഭിമാനമായി മാറിയ പുതുപ്പാടി കാരക്കുന്നം ചാത്തംകണ്ടത്തിൽ വീട്ടിൽ പോൾ വർഗീസ്, ഷെല്ലി പോൾ ദമ്പതികളുടെ മകൾ അലീന പോളിനെ അനുമോദിച്ചു. ആൻ്റണി ജോൺ എം.എൽ.എ. അലീന പോളിൻ്റെ വീട്ടിൽ നേരിട്ടെത്തി മൊമൻ്റൊ സമ്മാനിച്ചു. ചടങ്ങിൽ സി. പി. ഐ. എം. ബ്രാഞ്ച് സെക്രട്ടറി ബിനു സ്കറിയ, ലൈജു പൗലോസ്, വിനു ജോർജ്, സി. ഡി. വർക്കി, ജയൻ വളവിൽ, എൽദോസ് പോൾ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്നും ഇതു പോലെയുള്ള ആദരവുകളും, അംഗീകാരങ്ങളുമൊക്കെ അലീന പോളിന് നേടാൻ കഴിയട്ടെ എന്നും ചടങ്ങിൽ എം.എൽ.എ. ആശംസിച്ചു.

Back to top button
error: Content is protected !!