കേരള കോണ്‍ഗ്രസ് (എം) നേതാക്കളും പ്രവര്‍ത്തകരും കാരുണ്യത്തിന്റെ പതാകാവാഹകരാകണം

മൂവാറ്റുപുഴ: കേരള കോണ്‍ഗ്രസ് (എം) നേതാക്കളും പ്രവര്‍ത്തകരും കാരുണ്യത്തിന്റെ പതാകാവാഹകരായി മാറണമെന്ന് കേരള കോണ്‍ഗ്രസ്സ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോയി നടുക്കുടി പറഞ്ഞു. കേരള കോണ്‍ഗ്രസ്സ് (എം) ചെയര്‍മാനും മുന്‍ ധനകാര്യ മന്ത്രിയുമായിരുന്ന കെ.എം.മാണിയുടെ 90-ാം ജന്മദിനം സംസ്ഥാന വ്യാപകമായി കാരുണ്യദിനമായി ആചരിക്കുന്നതിനോടനുബന്ധിച്ച് കേരള കോണ്‍ഗ്രസ്സ് (എം) മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി മൂവാറ്റുപുഴ സ്നേഹവീട് അഗതി മന്ദിരത്തിലെ അന്തേവാസികളോടൊപ്പം കാരുണ്യ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ഷൈന്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സണ്ണി കാഞ്ഞിരത്തിങ്കല്‍, തോമസ് പാറയ്ക്കല്‍, ബാബു മനയ്ക്കപറമ്പന്‍, അഡ്വ.ചിന്നമ്മ ഷൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തോമസ് പിണക്കാട്ട്, സാബു ഞൊടിയപ്പിള്ളി, മാനുവല്‍ കല്ലുങ്കല്‍, ജയിംസ് കല്ലുങ്കല്‍, സജി കളപ്പുരയ്ക്കല്‍, സി.എ.ബാബു, രാജേഷ് പൊന്നുംപുരയിടം, അഡ്വ.ജോമോന്‍ തൂമുള്ളില്‍, അഡ്വ. ജോബി ജോസ്, ഷിജി ജേക്കബ്, അഖില്‍ തങ്കച്ചന്‍, ഡൊമിനിക് അയ്യംകോലില്‍, ടിന്റോ തിരുനാളി, ബാബു മാതേക്കല്‍, ജോണ്‍ കുമ്പാട്ട്, തുടങ്ങിയവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!