രാഷ്ട്രീയം

കേരള കോൺഗ്രസ്സ് മെമ്പർഷിപ്പ് വിതരണം നടത്തി

വണ്ണപ്പുറം:കേരള കോൺഗ്രസ് വണ്ണപ്പുറം മണ്ഡലം കമ്മിറ്റിയിൽ പാർട്ടി മെമ്പർ ഷിപ്പ് വിതരണം കെ ഫ്രാൻസിസ് ജോർജ് നടത്തി.കാർഷിക മേഖലയിൽ ഉൾപ്പെടെ സമസ്ത മേഖലയിലും വലിയ പ്രതിസന്ധിയാണ് ജനങ്ങൾ നേരിടുന്നതെന്ന് കേരള കോൺഗ്രസ് നേതാവും മുൻ എം പി യുമായ കെ ഫ്രാൻസിസ് ജോർജ്. കേരള കോൺഗ്രസ് വണ്ണപ്പുറം മണ്ഡലം കമ്മിറ്റിയിൽ പാർട്ടി മെമ്പർ ഷിപ്പ് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർ ഭരണം നേടിയ ശേഷം പിണറായി വിജയൻ സർക്കാർ കടുത്ത ജന വഞ്ചനയാണ് നടത്തുന്നത്. കേരള കോൺഗ്രസ് ശക്തമാകേണ്ടത് കാലഘട്ട ത്തിന്റെ ആവശ്യമാണെന്നും പാർട്ടിയിലേക്ക്‌ കൂടുതൽ ആളുകൾ കടന്നു വരുവാനുള്ള പ്രവർത്തനം സജീവമാക്കണമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു .സണ്ണി കളപ്പുര അധ്യക്ഷതവഹിച്ചു എം.ടി ജോണി, രാജീവ് ഭാസ്‌ക്കരൻ, ലത്തീഫ് ഇല്ലിക്കൽ, ബസി ഉറുപ്പാട്ട് തുടങ്ങിയവർ പ്രസംഗിച്ചു, ആദ്യകാല കേരള കോൺഗ്രസ് പ്രവർത്തകൻ മണിയാശാനെ യോഗത്തിൽ ആദരിച്ചു

Back to top button
error: Content is protected !!