കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗത്തിൽ കൂട്ടരാജി

പിറവം:  കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടിയിൽ നിന്ന് രാജിവച്ചു അമ്പതോളം പ്രവർത്തകർ മാതൃ സംഘടനയായ പി ജെ ജോസഫ് നേതൃത്വം കൊടുക്കുന്ന കേരള കോൺഗ്രസിൽ ചേർന്ന്പ്രവർത്തിക്കാൻ തീരുമാനം.കേരള കോൺഗ്രസ് (ജേക്കബ്) മണ്ഡലം വൈസ് പ്രസിഡന്റ് കെ പി അയ്യപ്പൻ കോള്ളിന്നാൽ, മണ്ഡലം സെക്രട്ടറി ഗോപി പി, കേരള വനിതാ കോൺഗ്രസ് (ജേക്കബ്) ജില്ലാ വൈസ് പ്രസിഡന്റ് തങ്കമ്മ ചാക്കോ, ആദ്യകാല കേരള കോൺഗ്രസ് നേതാവായിരുന്ന കൃഷ്ണൻകുട്ടി പുതിയേടത്ത്,യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് അനിൽ കുറുമ്പലക്കാട്ട് , വനിതാ കോൺഗ്രസ് നേതാക്കൾ ആയ ലീല രാജൻ, അമ്മിണി കൃഷ്ണൻ ,ശശികല സോമൻ, ലില്ലി ഉലഹന്നാൻ, സാലി ബെന്നി എന്നിവരുടെ നേതൃത്വത്തിലാണ് കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടിയിൽ നിന്ന് രാജിവച്ചു അമ്പതോളം പ്രവർത്തകർ മാതൃ സംഘടനയായ പി ജെ ജോസഫ് നേതൃത്വം കൊടുക്കുന്ന കേരള കോൺഗ്രസിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചത്. മണീട്‌ ഏഴക്കരനാട്  കൂടിയ മണ്ഡലം സമ്മേളനം പാർട്ടി ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ്  ഉദ്ഘാടനം ചെയ്തു. കൂടാതെ പുതുതായി പാർട്ടിയിൽ ചേർന്നവർക്കുള്ള മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.മണ്ഡലം പ്രസിഡന്റ് പൗലോസ് കുഴുപ്പിള്ളി അധ്യക്ഷത വഹിച്ചു. പാർട്ടി നേതാക്കൾ ആയ ജോണി അരിക്കാട്ടിൽ , എം പി ജോസഫ്, സ്റ്റെലിൻ പുല്ലംകോട്ട്‌ , മാത്യു പുല്ല്യാട്ടേൽ തരകൻ, ജോഷി പുളിക്കൽ, കുര്യാക്കോസ് അമ്പാട്ട് എന്നിവർ പ്രസംഗിച്ചു

Back to top button
error: Content is protected !!