കേരളാ കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ജൂലൈ 10ന്

മൂവാറ്റുപുഴ: കേരളാ കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ബുധനാഴ്ച 4ന് കച്ചേരിത്താഴം അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടത്തപെടുന്നു. പാര്‍ട്ടി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ.ഷൈസണ്‍ പി മാങ്ങഴയുടെ അധ്യക്ഷത വഹിക്കുന്ന യോഗം പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാനും മുന്‍ എംപിയുമായ പി.സി തോമസ് ഉദ്ഘാടനം ചെയ്യും. ഫ്രാന്‍സിസ് ജോര്‍ജ് എംപിക്ക് യോഗത്തില്‍ സ്വീകരണം നല്‍കും. പാര്‍ട്ടിയുടെ സംസ്ഥാന,ജില്ലാ തല നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. വരാന്‍ പോകുന്ന വിവിധ കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് വിഷയം യോഗത്തില്‍ ചര്‍ച്ച ചെയ്യും.

 

Back to top button
error: Content is protected !!