കേരള കോൺഗ്രസ് (എം) മഞ്ഞള്ളൂർ മണ്ഡലം കൺവെൻഷനും തിരഞ്ഞെടുപ്പും നടത്തി.



 

 

വാഴക്കുളം: കേരള കോൺഗ്രസ് (എം) മഞ്ഞള്ളൂർ മണ്ഡലം കൺവെൻഷനും തിരഞ്ഞെടുപ്പും നടത്തി.സംസ്ഥാന ജനറൽ സെക്രട്ടറി ടോം ജോസ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് സജി കളപ്പുര യോഗത്തിൽ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡൻ്റ് ഷൈൻ ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. ലെംബൈ മാത്യു, ജോയി പെരുമ്പിള്ളിക്കുന്നേൽ, ബേബി കാക്കനാട്ട്, പി.എം തോമസ്, ചിന്നമ്മ ഷൈൻ, ബിനിൽ ജോൺ, ജയിസ് കല്ലിങ്കൽ, രഞ്ജിത് ജോർജ്, സി.എ ബാബു, ഡൊമിനിക് സ്കറിയ തുടങ്ങിയവർ പ്രസംഗിച്ചു.

 

യോഗത്തോടനുബന്ധിച്ച് പുതിയ മണ്ഡലം ഭാരവാഹികളെയും തെരഞ്ഞെടുത്തു. ഡൊമിനിക് സ്കറിയ (പ്രസിഡൻ്റ്), മാത്യു ജോൺ, സാൻ്റോസ് ജോസഫ് (വൈസ് പ്രസിഡൻറുമാർ), ജെയിസ് കല്ലിങ്കൽ (സെക്രട്ടറി),

കെ.കെ ബിജു (ട്രഷറർ), സജി കളപ്പുര,രഞ്ജിത് ജോർജ് (മണ്ഡലം പ്രതിനിധികൾ ) എന്നിവരെയാണ് തെരഞ്ഞെടുത്തത്.

 

ഫോട്ടോ: കേരള കോൺഗ്രസ് (എം) മഞ്ഞള്ളൂർ മണ്ഡലം കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടോം ജോസ് ഉദ്ഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!