കേരള കോൺഗ്രസ് (എം) പാർട്ടി പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം.

മൂവാറ്റുപുഴ: കേരള കോൺഗ്രസ് (എം) പാർട്ടിയുടെ പേരും രണ്ടില ചിഹ്നവും ജോസ് കെ. മാണി എം. പി. ചെയർമാൻ ആയിട്ടുള്ള കേരള കോൺഗ്രസ് എം വിഭാഗത്തിന് അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ച് കേരള കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്താണ് പ്രവർത്തകർ സന്തോഷം പങ്കിട്ടത്. ഇതിനോടനുബന്ധിച്ച് നടന്ന യോഗത്തിൽ കേരള കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ. ഷൈൻ ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടോമി ജോസഫ് യോഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി എബ്രഹാം പൊന്നുംപുരയിടം ആമുഖ പ്രസംഗം നടത്തി. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ജോയ് നടുക്കുടി, നിയോജകമണ്ഡലം സെക്രട്ടറി ശ്രീ. പി. കെ. ജോൺ പാലക്കുഴ, ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശ്രീ. സാബു മനയ്ക്കപ്പറമ്പൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചിന്നമ്മ ഷൈൻ, മണ്ഡലം പ്രസിഡന്റ്മാരായ അപ്പച്ചൻ ലുക്കോസ്, തോമസ് പിണക്കാട്ടുപറമ്പൻ, ഷിജി ജേക്കബ്, പി. എം. ജോൺ ആയവന, ബിനിൽ കാക്കനാട്ട്, എ.വി. അഗസ്തി, ജോണി മണ്ണൂർ, ജോർജ് പാറക്കാട്ട്കുഴി, ബിജു ഓണാട്ട്, ബിജോ മാത്യു, ജെയ്മോൻ നിരപ്പേൽ, സണ്ണി പുത്തൻപുരയിൽ, ടോമി ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!