പ്രതിഷേധ കടലായി കേരള കോൺഗ്രസ് കർഷക രക്ഷ ലോങ്ങ് മാർച്ച്

കോതമംഗലം: കേരള കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡൻറ് ഷിബു തെക്കുംപുറം നയിച്ച കർഷകരക്ഷാ ലോങ്ങ് മാർച്ചിൽ മണ്ണിനോട് മല്ലടിക്കുന്ന കർഷകരുടെ പ്രതിഷേധം ഇരമ്പി.  ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിൽ നിന്നും കർഷകപ്രതിനിധികൾ പങ്കെടുത്തു.പറവൂർ,വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ,ആലുവ,അങ്കമാലി നിയോജകമണ്ഡലങ്ങളിൽ നിന്നുള്ളവർ നെല്ലിന്റെ സംഭരണ വില കിട്ടാത്തതിലും നാളികേരത്തിന്റെ വില തകർച്ചയിൽ ആശങ്കയുള്ളവരുമായിരുന്നു. മൂവാറ്റുപുഴ,കോതമംഗലം,പിറവം,പെരുമ്പാവൂർ കുന്നത്തുനാട് മണ്ഡലങ്ങളിൽ നിന്നുള്ളവർ റബർ വിലയിൽ നൊന്തു ജീവിക്കുന്നവരായിരുന്നു. വന്യജീവികളുടെ ആക്രമണത്തിൽ കൃഷിയും നിർമ്മിതികളും നശിച്ചിട്ടും നഷ്ട പരിഹാരം കിട്ടാത്തവരും പ്രതിഷേധ മാർച്ചിൽ അണിനിരന്നു. സമരത്തിന്റെ തുടർച്ചയായി ജൂൺ 10ന് റബർ കർഷക സമര സംഗമം കോതമംഗലത്ത് നടത്തും.ജൂലൈ 3 മുതൽ ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലും 5 ദിവസം നീണ്ടുനിൽക്കുന്ന കർഷക രക്ഷായാത്ര സംഘടിപ്പിക്കാനും തിരുമാനിച്ചു.
Back to top button
error: Content is protected !!