ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചു

 

മൂവാറ്റുപുഴ: കേരള കോൺഗ്രസ്‌ നേതാവ് ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് അദ്ദേഹം രാജിക്കത്ത് കൈമാറി. യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോൾ ലഭിച്ച എം.പി സ്ഥാനം രാജിവെക്കാത്തതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ നിന്ന് മത്സരിക്കുന്നതിന് മുന്നോടിയായിട്ടുകൂടിയാണ് ജോസിന്റെ ഈ നീക്കം എന്നാണ് സൂചന.ജോസ് കെ.മാണി രാജിവച്ച ഒഴിവിൽ കേരള കോൺഗ്രസ് തന്നെ മത്സരിക്കുമെന്ന് സൂചനകളുണ്ട്. ഗുജറാത്തിലെ രാജ്യസഭാ ഉപതിരഞ്ഞെടുപ്പുകൾക്ക് ഒപ്പം രാജ്യ സഭ ഉപതിരഞ്ഞെടുപ്പ് വരുമെന്നാണ് ഇടതു മുന്നണിയുടെ കണക്കു കൂട്ടൽ.

Back to top button
error: Content is protected !!