കേരള കോണ്‍ഗ്രസ് ജോസഫില്‍ നിന്നും കേരളകോണ്‍ഗ്രസ്സ് ബിയിലേക്ക് എത്തിയവരുടെ ലയന സമ്മേളനം നടന്നു

മൂവാറ്റുപുഴ: മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ മുതല്‍ കേന്ദ്രം ഭരിച്ചിട്ടുള്ള എല്ലാം സര്‍ക്കാരുകളും കേരളത്തിലെ റബ്ബര്‍ കര്‍ഷകരെ വഞ്ചിക്കുകയും അവരെ സംരഷിക്കാന്‍ ഒന്നും ചെയ്തിട്ടില്ലെന്നും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ഗണേഷ്‌കുമാര്‍ എം.എല്‍ എ. മൂവാറ്റുപുഴ കബനി ഓഡിറ്റോറിയത്തില്‍ നടന്ന കേരള കോണ്‍ഗ്രസ് ജോസഫില്‍ നിന്നും കേരളകോണ്‍ഗ്രസ്സ് ബിയിലേക്ക് എത്തിയവരുടെ ലയന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി ചില വിമര്‍ശനങ്ങള്‍ പാര്‍ട്ടി ഫോറങ്ങളില്‍ നടത്തിയത് മൂലം മുന്നണി വിടുകയാണെന്നുള്ള പ്രചാരണം തെറ്റാണെന്നും , എല്‍.ഡി.എഫില്‍ ഉറച്ചു നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  സമ്മേളനത്തില്‍ വിന്‍സെന്റ് ജോസഫ് ആധ്യക്ഷത വഹിച്ചു.മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ . ജി പ്രേംജിത് മുഖ്യ പ്രഭാഷണം നടത്തി. ലയനപ്രേമേയം ലാലുവര്‍ഗീസ് അവതരിപ്പിച്ചു. സംസ്ഥാന നേതാക്കളായ പോള്‍സണ്‍ മാത്യു, ഡോമിനിക് കാവുങ്കല്‍,പി.കെ.രാഘവന്‍ ,അരവിന്ദാക്ഷമേനോന്‍, വിനോയ് താണികുന്നേല്‍, പി. ഡി മോഹനന്‍,വടവുകൊടു മോനാച്ചന്‍,ഹരിപ്രേസഡ്, ജോസഫ് അമ്പലത്തിങ്കള്‍, താത്തപ്പിള്ളി മുരളി, മധു ചേര്‍ക്കരകുടി , ജിബു ആന്റണി , പി.സി. ചാക്കോ , ജോസഫ് ഊരകത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!