രാഷ്ട്രീയം

ആദായ നികുതിയുടെ പരിധിയില്‍ വരാത്ത സാധാരണക്കാർക്ക് പെന്‍ഷന്‍ അനുവദിക്കണം: കേരള കോണ്‍ഗ്രസ്സ് (എം) ജോസഫ് വിഭാഗം

മൂവാറ്റുപുഴ: ആദായ നികുതിയുടെ പരിധിയില്‍ വരാത്ത കര്‍ഷകര്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും പതിനായിരം രൂപ പെന്‍ഷന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോണ്‍ഗ്രസ്സ് (എം)ജോസഫ് വിഭാഗം മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മറ്റി ധര്‍ണ്ണ നടത്തി. രാജ്യത്ത് കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്ന കാര്‍ഷിക ബില്ലിനെതിരെ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ധര്‍ണ്ണാസമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ഉന്നത അധികാരസമിതിയംഗം കെ. ഫ്രാന്‍സിസ് ജോര്‍ജ് എക്‌സ് എം.പി. പ്രസ്താവിച്ചു. രാജ്യത്ത് കര്‍ഷകരുടെയും തൊഴിലാളികളുടെയും അസംഘടിത മേഖലയില്‍പ്പെട്ട സാധാരണക്കാരുടെയും അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ കേരള കോണ്‍ഗ്രസ്സ് പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടന്ന ധര്‍ണ്ണാ സമരത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് എന്‍.ജെ. ജോര്‍ജ് അധ്യക്ഷത വഹിച്ചു. പാര്‍ട്ടി നേതാക്കളായ ജോളി ജോര്‍ജ് നെടുങ്കല്ലേല്‍, ടോമി പാലമല, ജോബിന്‍ കണ്ണാത്തുകുഴി, സോജന്‍ പിട്ടാപ്പിള്ളി, സേവി പൂവന്‍, ഇമ്മാനുവല്‍ മാതേക്കല്‍, ജേക്കബ് ഇരമംഗലത്ത്, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ടോം കുര്യാച്ചന്‍ കൃതജ്ഞത അര്‍പ്പിച്ചു.

Back to top button
error: Content is protected !!
Close