കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ എ.ഐ.റ്റി.യു.സി സംസ്ഥാന ജാഥയ്ക്ക് മൂവാറ്റുപുഴയില്‍ സ്വീകരണം നല്‍കി

മൂവാറ്റുപുഴ: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ എ.ഐ.റ്റി.യു.സി സംസ്ഥാന ജാഥയ്ക്ക് മൂവാറ്റുപുഴയില്‍ സ്വീകരണം നല്‍കി. സഹകരണ സംഘം ജീവനക്കാരോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കുക, ക്ഷാമബത്ത കുടിശ്ശിക ഉടന്‍ അനുവദിക്കുക, കയര്‍ കൈത്തറി സംഘങ്ങളെ സംരക്ഷിക്കുക, ക്ഷീര സംഘങ്ങളില്‍ 80-ാം വകുപ്പ് പൂര്‍ണമായും നടപ്പിലാക്കുക, കളക്ഷന്‍ ഏജന്റ് മാരെ സ്ഥിരപ്പെടുത്തുക, ഇന്‍സെന്റീവ് മുന്‍കാല പ്രാബല്യത്തോടെ വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു സെപ്റ്റംബര്‍ 14, 15, 16, തീയതികളിലായി സെക്രട്ടറിയേറ്റിനു മുന്നില്‍ നടക്കുന്ന ത്രിദ്വിന സത്യാഗ്രഹത്തിന്റെ പ്രചരണാര്‍ത്ഥം ആര്‍.ബിജു ക്യാപ്റ്റനായുള്ള സംസ്ഥാന വാഹന പ്രചരണ ജാഥക്കാണ് സ്വീകരണം നല്‍കിയത്. സ്വീകരണ സമ്മേളനം സഹകരണവേദി ജില്ലാ സെക്രട്ടറി കെ.എ നവാസ് ഉദ്ഘാടനം ചെയ്തു. കെ.സി. ഇ സി മണ്ഡലം സെക്രട്ടറി കെ.എസ്.ദിനേശ് അധ്യക്ഷത വഹിച്ചു.ജാഥാ ക്യാപ്റ്റന്‍ ആര്‍.ബിജു, ജാഥ അംഗങ്ങളായ എം.റ്റി. ജയന്‍, മോളി ജോസ്, വി.കെ.ഡാര്‍ബി, വിജയകുമാര്‍, ബോബിമാത്തുണ്ണി , സിപിഐ മണ്ഡലം സെക്രട്ടറി ജോളിപൊട്ടക്കല്‍ , മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ഇ.കെ. സുരേഷ്, എഐറ്റിയുസി മണ്ഡലം സെക്രട്ടറി എം.വി സുഭാഷ്, സിപിഐ മണ്ഡലം എക്‌സിക്യൂട്ടിവ് അംഗങ്ങളായ വി.എം തമ്പി, കെ.ഇ.ഷാജി, കെ.സി.ഇ. സി. ജില്ലാ കമ്മിറ്റി അംഗങ്ങളായ എന്‍.കെ.പുഷ്പ, കെ.കെ.ശ്രീകാന്ത്, കെ സി ഇ സി സംസ്ഥാന കമ്മിറ്റി അംഗം അജി എം.കെ, കെ സി ഇ സി മണ്ഡലം പ്രസിഡന്റ് എന്‍.പി. രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!