കേരള ചേരമര്‍ സംഘം പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

 

മൂവാറ്റുപുഴ: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന ജീവന്‍ മരണ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള ചേരമര്‍ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ എല്‍ദോ എബ്രഹാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കേരള ചേരമര്‍ സംഘം ജില്ലാ പ്രസിഡന്റ് സി.എ. ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എബി ആര്‍. നീലംപേരൂര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഐ.ആര്‍. സദാനന്ദന്‍, സംസ്ഥാന സെക്രട്ടറി കെ.വി. ബാബു, നേതാക്കളായ മനോജ് മാലില്‍, അജി ആനിക്കാട്, ഷേര്‍ലി സിബു, ജെസി ദേവസ്യ, എ.റ്റി. മണികുട്ടന്‍, തങ്ക മനോജ് എന്നിവര്‍ സംമ്പന്ധിച്ചു.

ചിത്രം- കേരള ചേരമര്‍ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ എല്‍ദോ എബ്രഹാം എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!