കേരള ബാങ്ക് മൂവാറ്റുപുഴ റൂറല്‍, ടൗണ്‍ ശാഖകളുടെ വായ്പമേള സംഘടിപ്പിച്ചു

മൂവാറ്റുപുഴ: കേരള ബാങ്ക് മൂവാറ്റുപുഴ റൂറല്‍, ടൗണ്‍ ശാഖകളുടെ വായ്പമേള സംഘടിപ്പിച്ചു. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനം ചെയ്തു. വായ്പമേളയില്‍ വിവിധ പദ്ധതികളിലായി അഞ്ചുകോടി രൂപയുടെ വായ്പ അനുവദിച്ചു.. ചടങ്ങില്‍ കേരള ബാങ്ക് മൂവാറ്റുപുഴ റൂറല്‍ ബ്രാഞ്ച് മാനേജര്‍ പി.ആര്‍ സുദാസന്‍ അധ്യക്ഷത വഹിച്ചു. ഏരിയ മാനേജര്‍ പി. എന്‍ രാജേഷ്, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ വി.കെ ഉമ്മര്‍, മാറാടി സഹകരണ ബാങ്ക് പ്രസിഡന്റ് തേജസ് ജോണ്‍, ഡിജിഎം ഷാജു ജോര്‍ജ,് കേരള ബാങ്ക് മൂവാറ്റുപുഴ ടൗണ്‍ ബ്രാഞ്ച് മാനേജര്‍ സിന്ധു സി.ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.