കേരഗ്രാമം പദ്ധതി: കര്‍ഷകര്‍ക്കുള്ള തെങ്ങിന്‍ തൈ വിതരണം നടത്തി

ആരക്കുഴ : കേരഗ്രാമം പദ്ധതിയോടനുബന്ധിച്ച് കര്‍ഷകര്‍ക്ക് അനുവദിച്ച ഹൈബ്രിഡ് ഇനത്തിലുള്ള മലയന്‍ ഗ്രീന്‍ ഡ്വാര്‍ഫ് തെങ്ങിന്‍ തൈകളുടെ പഞ്ചായത്ത് തല വിതരണോദ്ഘാടനം നടത്തി. ആരക്കുഴ കൃഷിഭവന്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി മാത്യു അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ സി.ഡി. സന്തോഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു പൊതൂര്‍, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാര്‍, പഞ്ചായത്തംഗങ്ങള്‍, കര്‍ഷകര്‍, കൃഷി ഓഫീസ് ജീവനക്കാര്‍, കാര്‍ഷിക കര്‍മ്മസേന എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

 

Back to top button
error: Content is protected !!