തയ്യൽ മെഷീനുകൾ വിതരണം ചെയ്തു

 

കീരംപാറ :സെൻ്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ തയ്യൽ ജോലിയിൽ പ്രാവീണ്യമുള്ള വീട്ടമ്മമാർക്ക് തയ്യൽ മെഷീനുകൾ വികാരി ഫാ: ജോർജ് പുല്ലന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. കീരംപാറ വിൻസെന്റ് ഡീ പോൾ സൊസൈറ്റിയുടെ പ്രൊജക്ടിന്റെ ഭാഗമായാണ് 13 പേർക്ക് തയ്യൽ മെഷീനുകൾ വിതരണം ചെയ്തത്. സാമൂഹ്യ സേവന രംഗത്ത് നിസ്തുലമായി പ്രവർത്തിക്കുന്ന വിൻസെന്റ് ഡീ പോൾ സൊസൈറ്റിയുടെ നാലാമത്തെ വലിയ പ്രൊജക്ടാണിത്. കൊറോണയുടെ പശ്ചാത്തലത്തിൽ സ്വയംപര്യാപത്‌ത നേടുന്നതിൽ വീട്ടമ്മമാർക്ക് സഹായകമാകുന്നതാണെന്ന് ഫാ ജോർജ് പുല്ലൻ അഭിപ്രായപ്പെട്ടു. സെന്ററൽ കൗൺസിൽ പ്രൊജക്ട് ഓഫീസർ ബ്രദർ ഫ്രാൻസീസ് കാവുംപുറം, സൊസൈറ്റി ഏരിയ കൗൺസിൽ പ്രസിഡന്റ് ജോസഫ് ചിറ്റുപ്പറമ്പൻ , കീരംപാറ കോൺഫ്രൻസ് പ്രസിഡന്റ് ദേവസ്സിക്കുട്ടി വർഗീസ്‌, ഷോജി കണ്ണംപുഴ , എന്നിവർ പ്രസംഗിച്ചു. സേവ്യർ പുത്തൻപുര, തോമസ് കൂറ്റപ്പിള്ളിൽ, ജോർഡി കുര്യൻ എന്നിവർ നേതൃത്വം നൽകി.മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ

Back to top button
error: Content is protected !!