കീരംപാറ സെൻ്റ് സെബാസ്റ്റൻസ് ഗ്രീൻ പാരീഷ് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു .

 

കോതമംഗലം:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കീരംപാറ സെൻ്റ് സെബാസ്റ്റ്യൻസ് ഗ്രീൻ പാരീഷും കേരള ലേബർ മൂവ്മെൻറും, ദിപബ്ലിക് ലൈബ്രറി കീരംപാറയും സംയുക്തമായി കീരംപാറയിൽ വിവിധ പരിപാടികൾ സംലടിപ്പിച്ചു. കേരള ലേബർ മൂവ്മെൻറ് രൂപത ഡയറക്ടർ ഫാ.അരുൺ വലിയ താഴത്ത് പരിസ്ഥിതി ദിനാഘോഷ ഉത്ഘാടനവും,ബ്രേക്ക് ദി ചെയിൻ കൈ കഴുകൽകേന്ദ്രത്തിൻ്റെ ഉത്ഘാടനവും നിർവ്വഹിച്ചു. വികാരി ഫാ.ജോർജ് പുല്ലൻ സൗജന്യ മാസ്ക്‌ വിതരണവും കെ എൽ എം ക്ഷേമനിധി അംഗത്വ വിതരണവും നടത്തി. കീരംപാറ ഭൂതത്താൻകെട്ട് റോഡരികിൽ പുഷ്പവൃക്ഷതൈ നടീൽ കീരംപാറ പബ്ലിക് ലൈബ്രറി പ്രസിഡൻ്റ് ദേവസിക്കുട്ടി വർഗീസും വ്യാപാരി വ്യവസായി ഏകോപന സമിതി കീരംപാറ യൂണിറ്റ് പ്രസിഡൻറ് ജിജി ഏളൂരും ചേർന്ന് നിർവ്വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ ഒ കുര്യാക്കോസ് പരിസ്ഥിതിദിന സന്ദേശം നൽകി.
ജോർഡി കുര്യൻ , ആഗസ്റ്റി വാട്ടപ്പിള്ളിൽ, ജോൺസൻ കറുകപ്പിള്ളിൽ ,തങ്കച്ചൻ പുത്തൻപുരയ്ക്കൽ ,ഷോജി കണ്ണംപുഴ, ഡിംപിൾ ഷോജി , ആഷ ബേബി ,സിന്ധു സാബു എന്നിവർ നേതൃത്വം നൽകി.

Back to top button
error: Content is protected !!