മണിമലക്കുന്ന് റ്റി.എം ജേക്കബ് മെമ്മോറിയല്‍ ഗവണ്മെന്റ് കോളേജില്‍ ഒഴിവ്‌

കൂത്താട്ടുകുളം : മണിമലക്കുന്ന് റ്റി.എം ജേക്കബ് മെമ്മോറിയല്‍ ഗവണ്മെന്റ് കോളേജിലെ ഇക്കണോമിക്‌സ് വിഭാഗത്തില്‍ ഇക്കണോമെട്രിക്‌സ് വിഷയത്തില്‍ അതിഥി അധ്യാപകരെ ആവശ്യമുണ്ട്. ഇക്കണോമെട്രിക്‌സ്,അപ്ലൈഡ് ഇക്കണോമിക്‌സ്, എക്കണോമിക്‌സ് വിഷയങ്ങളില്‍ യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യത ഉള്ളവര്‍ക്കും (നെറ്റ് പിജി പരീക്ഷയില്‍ 55 % മാര്‍ക്ക്) ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ എറണാകുളം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ചെയ്തവര്‍ക്കും അപേക്ഷ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാവുന്നതാണ്.അഡ്വാന്‍സ്ഡ് ഇക്കണോമെട്രിക്‌സ് ക്ലാസുകള്‍ കൈകാര്യം ചെയ്യേണ്ടതിനാല്‍ കുറഞ്ഞ പക്ഷം എക്കണോമെട്രിക്‌സിന്റെ 3 കോഴ്‌സുകളെങ്കിലും പഠിച്ചിരിക്കണം. ഇവരുടെ അഭാവത്തില്‍ 2 കോഴ്‌സ് പഠിച്ചവരെയും പരിഗണിക്കുന്നതാണ്. കോളേജ് വെബ്‌സൈറ്റ്ആ യ http://tmjmgcm.ac.in.co നിന്നും ബയോഡാറ്റയുടെ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ലിസ്‌റ് മുന്‍പരിചയം എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ആറിന് അനകം [email protected] എന്ന മെയിലില്‍ അപേക്ഷിക്കേണ്ടതാണ്. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55% മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. കൂടാതെ ഇക്കണോമെട്രിക്‌സ് യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ എക്കണോമെട്രിക്‌സ് വിഷയം പഠിപ്പിക്കുവാന്‍ പ്രാഗല്‍ഭ്യമുള്ള ഇക്കണോമിക്‌സ് പഠിച്ചവരെയും പരിഗണിക്കുന്നതായിരിക്കും. പ്രിന്‍സിപ്പാള്‍ മുന്‍പാകെയുള്ള കൂടിക്കാഴ്ച ഏഴിന് രാവിലെ 10.30 നടക്കും.

 

Back to top button
error: Content is protected !!