12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ചെറുത്ത് തോൽപ്പിക്കും: കെ എസ് ടി എംപ്ലോയീസ് സംഘ്

പെരുമ്പാവൂർ: കേരളം ഭരിക്കുന്ന തൊഴിലാളി സർക്കാർ എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷ സർക്കാർ എട്ടുമണിക്കൂർ ജോലി എട്ടുമണിക്കൂർ വിശ്രമം എട്ടു മണിക്കൂർ വിനോദം എന്ന ദേശീയ തൊഴിൽ നിയമത്തെ അട്ടിമറിച്ചുകൊണ്ട് കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിയിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി എന്ന കാടത്ത നിയമം അടിച്ചേൽപ്പിക്കുന്നതിനെതിരെ കെഎസ്‌ടി എംപ്ലോയീസ് സംഘ് സംസ്ഥാന വ്യാപകമായി നടത്തുന്ന വാഹന പ്രചരണ ജാഥ യുടെ ഭാഗമായി എറണാകുളം ഈസ്റ്റ് ജില്ലയുടെ നേതൃത്വത്തിൽ നടത്തുന്ന വാഹന പ്രചരണ ജാഥയുടെ ഉദ്ഘാടനം പെരുമ്പാവൂർ ഡിപ്പോയിൽ ബിഎംഎസ് എറണാകുളം ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് നിർവഹിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡൻറ് സിഎൻ സുധേഷ് അധ്യക്ഷത വഹിച്ചു .സംസ്ഥാന സെക്രട്ടറി എം ആർ രമേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജോയ്ൻറ് സെക്രട്ടറി എൽദോസ് മാത്യു, ജില്ലാ ട്രഷറർ അനീഷ് എ ശശി ,രാജേഷ് എ എൻ , മനോജ് പി സി,അച്ചു എംജി, ജോമോൻ കെ വി ,സനിൽകുമാർ പി സി, അനിൽകുമാർ കെ ആർ ,സിനോജ് കെജി ,ബിജു കെ ആർ ,ബൈജു പി ബി, പ്രകാശ് ടി വി തുടങ്ങി ജില്ലാ യൂണിറ്റ് ഭാരവാഹികൾ നേതൃത്വം കൊടുത്തു. കോതമംഗലം ,പിറവം, കൂത്താട്ടുകുളം ഡിപ്പോകളി ലെ യാത്രയ്ക്കുശേഷം മൂവാറ്റുപുഴയിൽ സമാപിച്ചു സമാപന യോഗത്തിൽ ബിഎംഎസ്  എറണാകുളം ജില്ല ജോയ്ൻ്റ് സെക്രട്ടറി എച്ച് വിനോദ് ഉദ്ഘാടനം ചെയ്തു പ്രസംഗിച്ചു.

Back to top button
error: Content is protected !!