കദളിക്കാട് വിമലമാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബോധവത്ക്കരണ സെമിനാര്‍ നടത്തി

വാഴക്കുളം: കദളിക്കാട് വിമലമാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പാചക വാതക ഉപയോഗത്തേക്കുറിച്ച് ബോധവത്ക്കരണ സെമിനാര്‍ നടത്തി. വാഴക്കുളം ശ്രീകൃഷ്ണ ഗ്യാസ് ഏജന്‍സിയുമായി സഹകരിച്ചാണ് സെമിനാര്‍ സംഘടിപ്പിച്ചത്. പരിശീലകന്‍ പി.ഡി മനോജ് ക്ലാസ് നയിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സുരക്ഷാ സെ സമൃദ്ധി എന്ന പരിപാടിയുടെ ഭാഗമായാണ് കുട്ടികള്‍ക്കായി ബോധവത്കരണ ക്ലാസ് നടത്തിയത്. പാചക വാതക ഗ്യാസിന്റെ സുരക്ഷിതമായ ഉപയോഗം, നിത്യോപയോഗത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്സ് നടത്തി.

Back to top button
error: Content is protected !!