കെസിഎസ്എൽ സംസ്ഥാന  തല പ്രവർത്തന വർഷ ഉദ്ഘാടനം  ഇന്ന്

വാഴക്കുളം: കെസിഎസ്എൽ സംസ്ഥാന  തല പ്രവർത്തന വർഷ ഉദ്ഘാടനം  ഇന്ന് നടത്തും.
കദളിക്കാട് വിമല മാതാ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10ന്  കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന ചെയർപേഴ്സൺ റോസ് ഷിബു യോഗത്തിൽ അധ്യക്ഷത വഹിക്കും. സംസ്ഥാന ഡയറക്ടർ ഫാ.കുര്യൻ തടത്തിൽ മുഖ്യപ്രഭാഷണം നടത്തും. രൂപത ഡയറക്ടർ ഫാ. വർഗീസ് പാറമേൽ, കെസിഎസ്എൽ  രൂപത
പ്രസിഡന്റ് ജിജോ മാനുവൽ, കദളിക്കാട് വിമല മാതാ പള്ളി വികാരി റവ.ഡോ. തോമസ് പോത്തനാമൂഴി, ഹൈസ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ സിനി പാറയ്ക്കൽ തുടങ്ങിയവർ പങ്കെടുക്കും.
Back to top button
error: Content is protected !!