കെസിഎസ്എല്‍ കോതമംഗലം രൂപത കൗണ്‍സിലും, പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ നടന്നു

മൂവാറ്റുപുഴ: കെസിഎസ്എല്‍ കോതമംഗലം രൂപത കൗണ്‍സിലും, പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ കോതമംഗലം രൂപത വികാരി ജനറല്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍ നിര്‍വഹിച്ചു. 202324 പ്രവര്‍ത്തന വര്‍ഷത്തിലെ മികച്ച യൂണിറ്റുകളായ എച്ച്എസ്എസ് വിഭാഗത്തിലെ പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ് എച്ച്എസ്എസ്, എച്ച്എസ് വിഭാഗത്തില്‍ കോതമംഗലം സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് എച്ച്എസ്എസ്, യുപി വിഭാഗത്തില്‍ നെല്ലിമറ്റം സെന്റ് ജോസഫ് യുപിഎസ് എന്നിവര്‍ക്കുള്ള ട്രോഫികളും ചടങ്ങില്‍ വിതരണം ചെയ്തു. പ്രവര്‍ത്തന വര്‍ഷത്തിലെ മികച്ച ആനിമേറ്ററായി തെരഞ്ഞെടുക്കപ്പെട്ട ലൗഷ സിറിയക്കിനെ ആദരിച്ചു. രൂപത ഓര്‍ഗനൈസര്‍ സി. ലിറ്റില്‍ ട്രീസ സിഎംസി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രൂപത പ്രസിഡന്റ് ജിജോ മാനുവല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ രൂപത ഡയറക്ടര്‍ ഫാ. മാത്യു രാമനാട്ട്, സി. ലിന്‍ഡ സിഎംസി എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!