കച്ചേരിത്താഴം വലിയപാലത്തിലെ ഗതാഗതം പൂര്‍ണ്ണമായും പുനസ്ഥാപിച്ചു

മൂവാറ്റുപുഴ: കച്ചേരിത്താഴം വലിയപാലത്തിലെ ഗതാഗതം പൂര്‍ണ്ണമായും പുനസ്ഥാപിച്ചു. വലിയ പാലത്തിലെ ഇരുവശത്തേയ്ക്കുമുള്ള ഗതാഗതമാണ് പുനസ്ഥാപിച്ചത്. കഴിഞ്ഞ ദിവസം കച്ചേരിത്താഴം വലിയ പാലത്തിനുസമീപം റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടിരുന്നു. അടുത്ത ദിവസം തന്നെ ഗര്‍ത്തം പൂര്‍ണ്ണമായും അടച്ചെങ്കിലും ഭാഗികമായി മാത്രമാണ് വലിയപാലം തുറന്ന് നല്‍കിയിരുന്നത്. ഇതിന്റെ ഭാഗമായി പാലത്തില്‍ ഒരുവരി പാത മാത്രമാണ് വാഹനങ്ങള്‍ കടത്തിവിട്ടിരുന്നത്.എന്നാല്‍ ഇന്നുമുതല്‍ പാലത്തിലെ ടാറിങ് പൂർത്തിയാക്കി പാലം പൂര്‍ണ്ണമായും യാത്രയോഗ്യമാക്കി തുറന്നു കൊടുത്തു.

Back to top button
error: Content is protected !!