കവളങ്ങാട് പഞ്ചായത്ത് ഓഫീസിലേക്ക് ജനകീയ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.

 

മൂവാറ്റുപുഴ: ഇരുനൂറോളം കുടുംബങ്ങൾ താമസിക്കുന്ന ഊന്നുകൽ വെള്ളാമക്കുത്ത് തോടിനു സമീപമുള്ള ജനവാസമേഖലയിൽ ടാർ മിക്സിങ്ങ് പ്ലാന്റ് കമ്പനി
സ്ഥാപിക്കുന്നതിനുള്ള തീരുമാനത്തിനെതിരെ
കവളങ്ങാട് പഞ്ചായത്ത് ഓഫീസിലേക്ക് ഊന്നുകൽ ജനകീയ സമര സമിതിയുടെ ആഭിമുഖ്യത്തിൽ
ജനകീയ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. അന്തരീക്ഷത്തിലേക്ക് മാരക വിഷാംശം കലർന്ന പുക പുറംതള്ളുന്നതും കുടിവെള്ള സ്രോതസ്സുകളിൽ ടാറിംഗ് വിഷാംശങ്ങൾ കലരാനും ഇടയാക്കുന്ന ടാർ മിക്സിങ്ങ് പ്ലാന്റ് കമ്പനിക്ക് പ്രവർത്തനാനുമതി നൽകരുതെന്നാവശ്യപ്പെട്ട്പഞ്ചായത്ത് സെക്രട്ടറിക്ക് നൂറ് കണക്കിന് പ്രദേശവാസികൾ ഒപ്പിട്ട നിവേദനവും നൽകി. വികസനത്തിന്റെ പേരിൽ പ്രദേശവാസികളുടെ ആരോഗ്യത്തിന് ഭീക്ഷണിയാകുന്ന പ്ലാന്റ് അനുവദിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ജനകീയ സമിതി ആവശ്യപ്പെട്ടു. പ്രതിഷേധ സമരം പഞ്ചായത്ത് അംഗം ജിൻസി മാത്യു ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി കൺവീനർ ബേബി കണിയാംപാല അധ്യക്ഷത വഹിച്ച സമരത്തിൽ കോൺഗ്രസ് കവളങ്ങാട് മണ്ഡലം പ്രസിഡന്റ് എ.ആർ. പൗലോസ് ജനതാദൾ (എൽ.ജെ.ഡി ) നിയോജകമണ്ഡലം പ്രസിഡന്റ് മനോജ് ഗോപി, ബി.ജെ.പി. നിയോജക മണ്ഡലം സെക്രട്ടറി അഡ്വ. സൂരജ് ജോൺ മലയിൽ, സി.പി.എം. മുൻ ലോക്കൽ സെക്രട്ടറി സി.കെ. മുരളി, ജെറാൾഡ് റ്റി.ജെ., ജോഷി ജോസഫ് എന്നിവർ പ്രസംഗിച്ചു. ലിറ്റിൽ ഫ്ലവർ സ്കൂൾ മുൻ എച്ച്.എം. ജോസഫ് ജോൺ സ്വാഗതവും ഷെറി ഒറ്റക്കുടശ്ശേരിൽ നന്ദിയും പറഞ്ഞു. രാവിലെ കവളങ്ങാട് ഹൈസ്ക്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിന് പ്രദേശവാസികൾ പങ്കെടുത്തു. പ്രതിഷേധ മാർച്ചിന് ഷൈമോൻ ഇ.എം. സജീവ് വർഗീസ്, ജോണി റ്റി.ജെ., അലോഷ്യസ് അറക്കൽ, പീറ്റർ വെള്ളാമക്കുത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

ഫോട്ടോ: ഊന്നുകൽ വെള്ളാമക്കുത്ത് തോടിനു സമീപം ജനവാസ മേഖലയിൽ ജീവന് ഭീഷണിയാകുന്ന ടാർ മിക്സിങ്ങ് പ്ലാന്റ് കമ്പനി സ്ഥാപിക്കുന്നതിനെതിരെ ഊന്നുകൽ ജനകീയ സമരസമിതി നടത്തിയ കവളങ്ങാട് പഞ്ചായത്ത് ഓഫീസ് പ്രതിക്ഷേധ മാർച്ചും ധർണ്ണയും പഞ്ചായത്ത് അംഗം ജിൻസി മാത്യു ഉദ്ഘാടനം ചെയ്യുന്നു. ജോസഫ് ജോൺ, ജെറാൾഡ് ടി.ജെ. മനോജ് ഗോപി, സി.കെ. മുരളി, എ.ആർ. പൗലോസ്, ബേബി കണിയാംപാല, സൂരജ് ജോൺ മലയിൽ എന്നിവർ മുൻനിരയിൽ

Back to top button
error: Content is protected !!