കാടുകയറി മൂവാറ്റുപുഴ – തൊടുപുഴ റോഡ്: പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ്

മൂവാറ്റുപുഴ: മൂവാറ്റുപുഴ – തൊടുപുഴ റോഡിലേക്ക് അപകരമായി പടര്‍ന്ന് നില്‍ക്കുന്ന കാട് നീക്കണമെന്നും, പായല്‍ പിടിച്ചു കിടക്കുന്ന വെള്ളക്കെട്ട് പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ആവോലി മണ്ഡലം പ്രസിഡന്റ് സജോ സണ്ണിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് പരാതി നല്‍കി. കൃത്യമായ ഇടവേളകളില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാലാണ് അപകടകരമാം വിധം റോഡിലേക്ക് കാടു കയറി കിടക്കുന്നതെന്നും, പായല്‍ പിടിച്ച് വെള്ളക്കെട്ട് രൂപപ്പെട്ടതെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. യാത്രക്കാരുടെ കാഴ്ച മറഞ്ഞും, വെള്ളക്കെട്ടില്‍ വീണും റോഡില്‍ അപകടങ്ങള്‍ പതിവാകുകയാണെന്നും, ഉടനടി പരിഹാരം കണ്ടെത്തണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജെയിംസ് എന്‍ ജോഷി, കോണ്‍ഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി ലിയോ മൂലേക്കുടിയില്‍,സഹീര്‍ മേനാമറ്റം,ഷാനവാസ്, ലത്തീഫ് രണ്ടാര്‍, സാനറ്റ് ഷാജി എന്നിവര്‍ ചേര്‍ന്നാണ് പരാതി നല്‍കിയത്. പരാതിക്ക് പരിഹാരം കണ്ടെത്താമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉറപ്പ് നല്‍കിയതായി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ അറിയിച്ചു.

 

Back to top button
error: Content is protected !!