ക​രു​ത​ല്‍ ഡോ​സ് :പ​ര​മാ​വ​ധി 150 രൂ​പ വ​രെ മാ​ത്ര​മേ ഈ​ടാ​ക്കാ​വൂ എ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം.

 

 

 

 

കൊച്ചി : പ​തി​നെ​ട്ട് വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് ന​ല്‍​കു​ന്ന ക​രു​ത​ല്‍ ഡോ​സി​ന് സ്വ​കാ​ര്യ​കേ​ന്ദ്ര​ങ്ങ​ള്‍ സ​ര്‍​വീ​സ് ചാ​ര്‍​ജാ​യി പ​ര​മാ​വ​ധി 150 രൂ​പ വ​രെ മാ​ത്ര​മേ ഈ​ടാ​ക്കാ​വൂ എ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. ആ​ദ്യ ര​ണ്ട് പ്രാ​വ​ശ്യം സ്വീ​ക​രി​ച്ച വാ​ക്‌​സി​ന്‍ ത​ന്നെ ക​രു​ത​ല്‍ ഡോ​സാ​യെ​ടു​ക്ക​ണ​മെ​ന്നും വാ​കി​സ​നെ​ടു​ക്കാ​ന്‍ പ്ര​ത്യേ​ക ര​ജി​സ്‌​ട്രേ​ഷ​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

 

18മു​ത​ല്‍ 59 വ​രെ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് ഞാ​യ​റാ​ഴ്ച മു​ത​ലാ​ണ് ക​രു​ത​ല്‍ ഡോ​സ് ന​ല്‍​കി തു​ട​ങ്ങു​ക. രാ​ജ്യ​ത്തെ എ​ല്ലാ സ്വ​കാ​ര്യ വാ​ക്സീ​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യും ആ​ളു​ക​ൾ​ക്ക് ക​രു​ത​ൽ ഡോ​സ് വാ​ക്സീ​ൻ സ്വീ​ക​രി​ക്കാം.

 

ആ​ദ്യ ര​ണ്ട് ഡോ​സ് വാ​ക്സീ​ൻ പോ​ലെ ക​രു​ത​ൽ വാ​ക്സീ​ൻ സൗ​ജ​ന്യ​മാ​യി​രി​ക്കി​ല്ല. സ്വ​കാ​ര്യ വാ​ക്സീ​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യാ​ണ് വാ​ക്സീ​നേ​ഷ​ൻ ന​ൽ​കു​ന്ന​ത്. ര​ണ്ടാം ഡോ​സ് വാ​ക്സീ​ൻ എ​ടു​ത്ത് ഒ​ൻ​പ​ത് മാ​സം പൂ‍​ർ​ത്തി​യാ​യ ശേ​ഷം മാ​ത്ര​മേ ക​രു​ത​ൽ ഡോ​സ് വാ​ക്സീ​ൻ സ്വീ​ക​രി​ക്കാ​ൻ അ​നു​മ​തി​യു​ള്ളു.

Back to top button
error: Content is protected !!