കർഷക മുന്നേറ്റ യാത്രക്ക് വെള്ളൂർക്കുന്നത്ത് സ്വീകരണം നൽകി.

 

വാറ്റുപുഴ: കർഷക മോർച്ച ജില്ലാ പ്രസിഡന്റ് വി.എസ്. സത്യൻ നയിക്കുന്ന കർഷക മുന്നേറ്റ യാത്രക്ക് വെള്ളൂർക്കുന്നത്ത് സ്വീകരണം നൽകി.
കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിന്റെ യഥാർത്ഥ വശങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുകയാണ് കർഷക മുന്നേറ്റ യാത്ര ലക്ഷ്യമിടുന്നത്. ബി.ജെ.പി. ജില്ലാ സെക്രട്ടറിമാരായ ഏലൂർ സജികുമാർ, ഇ.ടി. നടരാജൻ, കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ അജിത് കുമാർ, സുനിൽകുമാർ, മണ്ഡലം പ്രസിഡന്റ് വി.സി. ഷാബു, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.പി. തങ്കുകുട്ടൻ, അരുൺ പി. മോഹൻ, മണ്ഡലം വൈസ് പ്രസിഡന്റ് ടി. ചന്ദ്രൻ, മുനിസിപ്പൽ കൗൺസിലർമാരായ ബിന്ദു സുരേഷ്, ആശ അനിൽ, മുൻ കൗൺസിലർ പ്രേംചന്ദ്, മണ്ഡലം സെക്രട്ടറിമാരായ അജീഷ് തങ്കപ്പൻ, അനീഷ്, സംസ്ഥാന കൗൺസിൽ അംഗം സെബാസ്റ്റ്യൻ മാത്യു, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് പി.പി. കൃഷ്ണൻ, ജനറൽസെക്രട്ടറി വിജിത്ത് എന്നിവർ പങ്കെടുത്തു. കർഷകരെ ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നിയമത്തിനെതിരെ സമരം നടത്തുന്നത് യഥാർത്ഥ കർഷകർ അല്ല മറിച്ച് കുത്തക മുതലാളിമാർ ആണെന്നും, അവർ കർഷകരെ അടിമകളായി വച്ച് ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Back to top button
error: Content is protected !!