കര്‍മ്മയോഗി പുരസ്‌കാരം നാരായണ ശര്‍മ്മക്ക്

മൂവാറ്റുപുഴ: കര്‍മ്മയോഗി പുരസ്‌കാരത്തിന് സനാതന സ്‌കൂള്‍ ഓഫ് ലൈഫ് മൂവാറ്റുപുഴ ഡയറക്ടര്‍ നാരായണ ശര്‍മ്മയെ തെരഞ്ഞെടുത്തു. ഹിന്ദു ഐക്യവേദി മൂവാറ്റുപുഴ താലൂക്ക് പ്രസിഡന്റും, നിരവധി സാമൂഹ്യ, സാംസ്‌കാരിക സംഘടനകളിലെ സാന്നിO്യവുമായിരുന്ന എസ്.ആര്‍ മുരളീ മോഹന്‍ജിയുടെ സ്മരണാര്‍ത്ഥം കുടുംബം ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍മ്മയോഗി പുരസ്‌കാരത്തിനാണ് സനാതന സ്‌കൂള്‍ ഓഫ് ലൈഫ് മൂവാറ്റുപുഴ ഡയറക്ടര്‍ നാരായണ ശര്‍മ്മയെ തെരഞ്ഞെടുത്തത്. ഡോ. എംപി അപ്പു ചെയര്‍മാനും, പ്രൊഫ: ഇ.വി.നാരായണന്‍, ഡി.രാധാകൃഷ്ണന്‍, എസ് സന്തോഷ്, ശ്രീജിത്ത് മോഹന്‍, പി കെ സത്യന്‍ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. ഹിന്ദു ഐക്യവേദി മൂവാറ്റുപുഴ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 17ന് മൂവാറ്റുപുഴ അര്‍ബര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരനും, വാഗ്മിയും, മുന്‍ പി എസ് സി ചെയര്‍മാനുമായ ഡോ. കെ എസ്.രാധാകൃഷ്ണന്‍ പുരസ്‌കാരം നല്‍കും. ഹിന്ദു ഐക്യവേദി സംസ്ഥാന സെകട്ടറി എം.സി.സി സാബു ശാന്തി പ്രഭാഷണം നടത്തും.സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഭാര്യ: ധന്യ എസ്. മക്കള്‍: സരസ്വതി, അച്ചുത്

 

 

 

Back to top button
error: Content is protected !!