കാരിമറ്റം ചേന്നാട്ട് തരിശ് പാടത്തെ നെൽകൃഷിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

 

മൂവാറ്റുപുഴ: കാരിമറ്റം ചേന്നാട്ട് 3 ഏക്കർ തരിശ് പാടത്തെ നെൽകൃഷിയുടെ ഉദ്ഘാടനം ബി.ജെ.പി. എറണാകുളം ജില്ലാ അധ്യക്ഷൻ എസ്. ജയകൃഷ്ണൻ
നിർവ്വഹിച്ചു. ആയവന ദീനദയാൽ അക്ഷയശ്രീ പുരുഷ സ്വയം സഹായ സംഘം കൃഷി വകുപ്പിന്റെ സഹകരണത്തോടെയാണ്
വർഷങ്ങളായി കൃഷി ചെയ്യാതെ കിടക്കുന്ന പാടത്ത് നെൽകൃഷി നടത്തുന്നത്. പാടശേഖരത്ത് നടന്ന ചടങ്ങിൽ സ്വാശ്രയ സംഘം പ്രസിഡന്റ് എൻ. എസ്. ഹർഷൻ അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി ക്ലീറ്റസ് മേക്കര സ്വാഗതം ആശംസിച്ചു. സഹകാർ ഭാരതി എറണാകുളം ജില്ലാ സഹകരണ സംഘടന സെക്രട്ടറി ഗോപകുമാർ മുഖ്യഭാഷണം നടത്തിയ ചടങ്ങിൽ ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡന്റ് വി.സി. ഷാബു ജനറൽ സെക്രട്ടറിമാരായ കെ.പി. തങ്കകുട്ടൻ, അരുൺ പി. മോഹനൻ, സംസ്ഥാന സമിതി അംഗം സെബാസ്റ്റ്യൻ മാത്യു, മഹിളമോർച്ച മണ്ഡലം പ്രസിഡന്റ് രേഖ പ്രഭാത്, ന്യൂനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ജയ്ബി ജോസ്, മണ്ഡലം ട്രഷറർ സുരേഷ് കെ.ബി., എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ പങ്കെടുത്ത ആയവന കൃഷി ഓഫീസർ ബോസ് മത്തായി തരിശ് കിടന്ന പാടം ഏറ്റെടുത്തു നെൽകൃഷി നടത്തുവാൻ തയ്യാറായ സംഘത്തിന്റെ അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു. തുടർന്ന് സംഘം കാർഷിക മേഖലയിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സർവ്വവിധ പിന്തുണയും സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തു.
സംഘത്തിന്റെ എല്ലാ അംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ സഹകാർ ഭാരതി മുവാറ്റുപുഴ താലൂക്ക് സമിതി അംഗം മനീഷ് കാരിമറ്റം കൃതജ്ഞത രേഖപ്പെടുത്തി.

Back to top button
error: Content is protected !!